ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സണ് നേരെ ആക്രമണം

ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സണ് നേരെ ആക്രമണം. ഇന്നലെ വൈകീട്ട് കോപ്പന്‍ഹേഗനിലെ നഗരമധ്യത്തില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്. പ്രധാനമന്ത്രിയുടെ അടുത്തേക്ക് നടന്നെത്തിയ അക്രമി പൊടുന്നനെ അടിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നാലെ ഒരാളെ കസ്റ്റഡിയിലെടുത്തെന്നും തുടര്‍ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് പറഞ്ഞു.
Also Read ; വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം
എന്നാല്‍ സംഭവത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസോ പ്രധാനമന്ത്രിയുടെ ഓഫീസോ പുറത്തുവിട്ടിട്ടില്ല. ആക്രമണത്തിന്റെ ഞെട്ടലിലാണ് പ്രധാനമന്ത്രി എന്നു മാത്രമാണ് ഓഫീസ് അറിയിച്ചത്. ആക്രമണം എല്ലാവരെയും ഉലച്ചെന്ന് ഡാനിഷ് പരിസ്ഥിതി മന്ത്രി മാഗ്‌നസ് ഹ്യൂനിക്കെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ആക്രമണ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. യൂറോപ്യന്‍ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഡെന്മാര്‍ക്കില്‍ വോട്ടെടുപ്പ് നടക്കാന്‍ രണ്ട് ദിവസം മാത്രമുള്ളപ്പോഴാണ് ആക്രമണം നടന്നത്. മൂന്നാഴ്ച മുമ്പ് സ്ലോവാക്യയുടെ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് നേരെ വധശ്രമം നടന്നിരുന്നു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം