അഭ്യൂഹങ്ങള്‍ അവസാനിച്ചു ; നാല് വര്‍ഷത്തെ ദാമ്പത്യത്തിന് തിരശീല വീണു, ഹര്‍ദിക് പാണ്ഡ്യയും ഭാര്യ നടാഷ സ്റ്റാന്‍കോവിച്ചും വേര്‍പിരിഞ്ഞു
മുംബൈ: അഭ്യൂഹങ്ങള്‍ക്ക് വിരാമമായി ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയും ഭാര്യ നടാഷ സ്റ്റാന്‍കോവിച്ചും വേര്‍പിരിഞ്ഞു. നാല് വര്‍ഷത്തെ വിവാഹ ജീവിതത്തിന് ശേഷമാണ് ഇരുവരുടെയും വേര്‍പിരിയല്‍.
നേരത്തെ തന്നെ താരം വിവാഹ മോചിതനാവുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഐപിഎല്ലിന്റെ സമയത്താണ് ഹര്‍ദിക്കിന്റെ വിവാഹ മോചന അഭ്യൂഹങ്ങള്‍ ശക്തമായത്.എന്നാല്‍ ഇരുവരും ഇക്കാര്യത്തെ കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല.
അതേസമയം നടാഷയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ഈ അഭ്യൂഹങ്ങളുടെ ആക്കം വര്‍ധിപ്പിച്ചിരുന്നു. അജ്ഞാത പെണ്‍സുഹൃത്തിനൊപ്പം ഹര്‍ദിക്കിനെ കണ്ടതോടെ ഇരുവരും വിവാഹമോചിതരാവുമെന്ന് ആരാധകര്‍ ഉറപ്പിച്ചിരുന്നു. ഇന്ത്യയുടെ മത്സരങ്ങള്‍ ലോകകപ്പില്‍ നടക്കുമ്പോള്‍ നടാഷ യുഎസ്സിലേക്കും വെസ്റ്റിന്‍ഡീസിലേക്കും വന്നിരുന്നില്ല.
വ്യാഴാഴ്ച്ചയാണ് ഹര്‍ദിക് താന്‍ വിവാഹ മോചിതനാവുന്ന കാര്യം സ്ഥിരീകരിച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെ തീരുമാനം ഹര്‍ദിക് അറിയിച്ചത്. നടാഷയും ഹര്‍ദിക്കും സംയുക്ത പ്രസ്താവനയിലൂടെയാണ് വിവാഹ മോചനം പ്രഖ്യാപിച്ചത്.
റെഡിറ്റില്‍ വന്ന ഒരു പോസ്റ്റില്‍ നടാഷ ഇന്‍സ്റ്റഗ്രാം ചാനലില്‍ നിന്ന് ഹര്‍ദിക്കുമായുള്ള ചിത്രങ്ങളെല്ലാം നീക്കം ചെയ്തതായി ചൂണ്ടിക്കാണിച്ചിരുന്നു. പ്രൊഫൈലില്‍ നിന്ന് ഹര്‍ദിക്കിന്റെ പേരും നടാഷ ഒഴിവാക്കിയിരുന്നു. പരസ്പര സമ്മതത്തോടെയാണ് പിരിയാന്‍ തീരുമാനിച്ചത്. മകന്‍ അഗസ്ത്യയുടെ കാര്യത്തില്‍ ഒരുമിച്ച് തീരുമാനമെടുക്കുമെന്നും ഇരുവരും പ്രസ്താവനയില്‍ അറിയിച്ചു.
നാല് വര്‍ഷത്തെ ഒരുമിച്ചുള്ള ജീവിതത്തിന് ശേഷം ഞാനും നടാഷയും പരസ്പര സമ്മതത്തോടെ വേര്‍പിരിയാന്‍ തീരുമാനിച്ചു. ഞങ്ങള്‍ പരമാവധി ശ്രമിച്ചിരുന്നു ഒന്നിച്ച് പോകാന്‍. ഞങ്ങളുടെ രണ്ടുപേരുടെയും താല്‍പര്യത്തിന് വേര്‍പിരിയുന്നതാണ് നല്ലത്. തീര്‍ച്ചയായും ഇതൊരു കഠിനമായ തീരുമാനമായിരുന്നു. ഒരു കുടുംബമെന്ന നിലയില്‍ പരസ്പര ബഹുമാനവും സൗഹൃവുമെല്ലാം ഉണ്ടായിരുന്നു. അഗസ്ത്യ ഞങ്ങളുടെ ജീവിതത്തിലെ സുപ്രധാന കണ്ണിയാണ്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
ഞങ്ങളുടെ രണ്ടുപേരുടെയും ജീവിതത്തില്‍ അവന്‍ തുടര്‍ന്നുമുണ്ടാവും. അവന് സന്തോഷം സമ്മാനിക്കാന്‍ വേണ്ട കാര്യങ്ങള്‍ ഉറപ്പാക്കും. ഈ സമയം ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും ഹര്‍ദിക് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 2020 മെയ് 31നായിരുന്നു ഹര്‍ദിക്കും നടാഷയും വിവാഹം കഴിച്ചത്.