ഗര്‍ഭധാരണം ജോലിനിഷേധത്തിന് കാരണമാകരുത്; ഡല്‍ഹി ഹൈക്കോടതി
ന്യൂഡല്‍ഹി: ഗര്‍ഭധാരണം രോഗമോ വൈകല്യമോ അല്ലെന്നും സര്‍ക്കാര്‍ ജോലി നിഷേധിക്കുന്നതിന് ഗര്‍ഭകാലം കാരണമാകരുതെന്നും ഡല്‍ഹി ഹൈക്കോടതി. കോണ്‍സ്റ്റബിള്‍ സ്ഥാനത്തേക്കുള്ള ശാരീരിക കാര്യക്ഷമത പരീക്ഷ (പി.ഇ.ടി) മാറ്റിവെക്കാനുള്ള ഗര്‍ഭിണിയുടെ അഭ്യര്‍ഥന നിരസിച്ചതിന് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിനെ (ആര്‍.പി.എഫ്) ഡല്‍ഹി ഹൈക്കോടതി ശാസിച്ചു.
Also Read ; ഒളിമ്പിക്സ്: ഹോക്കിയിലും ബാഡ്മിന്റണിലും ജയം
‘യൂനിയന്‍ ഓഫ് ഇന്ത്യയും ആര്‍.പി.എഫും ഗര്‍ഭധാരണത്തെ അസുഖമോ വൈകല്യമോ പോലെയാണ് കണക്കാക്കിയിരിക്കുന്നതെന്ന് തോന്നുന്നു. സ്ത്രീകള്‍ക്ക് പൊതു തൊഴിലവസരങ്ങള്‍ നിഷേധിക്കുന്നതിന് മാതൃത്വം അടിസ്ഥാനമാകരുത്”കോടതി പറഞ്ഞു. ഗര്‍ഭിണിയാണന്നും ഹൈജംപ്, ലോങ്ജംപ്, ഓട്ടം തുടങ്ങിയവ ചെയ്യാന്‍ കഴിയില്ലെന്നും ഹരജിക്കാരി അറിയിച്ചപ്പോള്‍ ആര്‍.പി.എഫിന് ഏതാനും മാസത്തേക്ക് പി.ഇ.ടി മാറ്റി വെക്കാമായിരുന്നുവെന്ന് ബെഞ്ച് പറഞ്ഞു. ആറാഴ്ചക്കുള്ളില്‍ സ്ത്രീയുടെ ടെസ്റ്റുകളും ഡോക്യുമെന്റ്‌റ് വെരിഫിക്കേഷനും നടത്തണമെന്നും യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെങ്കില്‍ മുന്‍കാല സീനിയോറിറ്റിയും മറ്റ് ആനു കൂല്യങ്ങളുമുള്ള കോണ്‍സ്റ്റബിള്‍ തസ്തികയില്‍ നിയമിക്കണമെന്നും കോടതി ആര്‍.പി.എഫിനോട് നിര്‍ദേശിച്ചു.
ആര്‍.പി.എഫും കേന്ദ്ര സര്‍ക്കാരും യുവതിയോട് പെരുമാറിയതില്‍ ജസ്റ്റിസുമാരായ രേഖ പള്ളിയും ഷാലിന്ദര്‍ കൗറും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വേദന രേഖപ്പെടുത്തി. യുവതി ഹര്‍ജി സമര്‍പ്പിച്ച് അഞ്ചുവര്‍ഷത്തിന് ശേഷമാണ് ഉത്തരവ്.
Join with metro post :വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം