എന്താണ് ബെയ്ലി പാലം?

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി സൈന്യം ബെയ്ലി പാലം നിര്‍മ്മിച്ചു തുടങ്ങി. വലിയ ചരിവുള്ള ദുര്‍ഘടമായ പ്രദേശങ്ങളില്‍ അടിയന്തരമായി പണിയുന്ന പാലമാണ് ബെയ്ലി പാലം. ദുരന്തനിവാരണത്തിനും സൈനികാവശ്യങ്ങള്‍ക്കുമാണ് ഇത്തരം പാലം നിര്‍മ്മിക്കുന്നത്. മുമ്പുതന്നെ നിര്‍മ്മിച്ചുവച്ച ഭാഗങ്ങള്‍ പെട്ടെന്ന് ആവശ്യമായ സ്ഥലത്തെത്തിച്ച് കൂട്ടിച്ചേര്‍ക്കുകയാണ് ചെയ്യുന്നത്. എളുപ്പത്തില്‍ നിര്‍മ്മിക്കാവുന്നതും എടുത്തുമാറ്റാവുന്നതുമായ താല്‍ക്കാലിക പാലമാണ് ഇത്. ഉരുക്കും തടിയുമുപയോഗിച്ചുള്ള പാലം അടിയന്തര ഘട്ടങ്ങളിലാണ് പ്രയോജനപ്പെടുക. ചെറിയ വാഹനങ്ങള്‍ക്ക് പോകാന്‍ കഴിയുന്ന തരത്തിലാണ് ഇവയുടെ നിര്‍മ്മാണം. ഭാരം താങ്ങാനുള്ള ശേഷി അനുസരിച്ച് ക്ലാസ് 40 ടണ്‍, ക്ലാസ് 70 ടണ്‍ വിഭാഗങ്ങളിലുള്ള പാലങ്ങളാണ് സാധാരണ നിര്‍മ്മിക്കുന്നത്.
Also Read; മുണ്ടക്കൈയില്‍ മരണ സംഖ്യ 174 കടന്നു; ഇനി കണ്ടെത്താനുള്ളത് 211 പേരെ
കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ റാന്നിയിലാണ് പമ്പാ നദിക്കു കുറുകെ ആദ്യം ബെയ്ലി പാലം നിര്‍മ്മിച്ചത്. പമ്പാനദിക്കു കുറുകെയുള്ള, 36 വര്‍ഷം പഴക്കമുള്ള റാന്നി പാലം തകര്‍ന്നപ്പോഴാണ് പാലത്തിനു പകരം ഇത്തരം താത്കാലിക പാലം സൈന്യം നിര്‍മ്മിച്ചത്. 1996 നവംബര്‍ എട്ടിനായിരുന്നു റാന്നിയില്‍ സൈന്യം ബെയ്ലി പാലം നിര്‍മ്മിച്ചത്. അടുത്ത രണ്ടു മാസത്തേയ്ക്ക് ഈ പാലത്തിലൂടെയായിരുന്നു ഭാരം കുറഞ്ഞ വാഹനങ്ങള്‍ നദി കുറുകെക്കടന്നത്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..