December 21, 2024
#Crime #Top Four

ആലപ്പുഴയിലെ നവജാത ശിശുവിന്റെ മരണം: യുവതിയും സുഹൃത്തും റിമാന്റില്‍

ആലപ്പുഴയിലെ നവജാത ശിശുവിന്റെ മരണത്തില്‍ യുവതിയെയും സുഹൃത്തിനെയും റിമാന്‍ഡ് ചെയ്തു. യുവതി ആശുപത്രിയില്‍ പോലീസ് കാവലില്‍തന്നെ തുടരും. മൃതദേഹം മറവു ചെയ്ത തോമസ് ജോസഫിനെയാണ് റിമാന്‍ഡ് ചെയ്തത്. മറവു ചെയ്യാന്‍ സഹായിച്ച സുഹൃത്ത് അശോക് ജോസഫിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തുകയും ചെയ്തു. അതേസമയം, കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വരുന്നതോടെ വിഷയത്തില്‍ കൂടുതല്‍ വ്യക്തത ഉണ്ടാകും. കുഞ്ഞിനെ കൊലപ്പെടുത്തിയതാണോ അതോ പ്രസവത്തോടെ മരിച്ചതാണോ എന്നാണ് ഉറപ്പുവരുത്തേണ്ടത്.

Also Read; തിരുവനന്തപുരം ജില്ലയില്‍ ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ ആഴ്ച്ച അവിവാഹിതയായ യുവതി വയറുവേദനയെയും രക്തസ്രാവത്തെയും തുടര്‍ന്നാണ് എത്തിയത്. വയറുവേദനയാണെന്ന് മാത്രമാണ് ഡോക്ടറോട് പറഞ്ഞത്. സംശയം തോന്നി കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ പ്രസവിച്ചെന്നും കുഞ്ഞിനെ അമ്മ തൊട്ടിലില്‍ ഉപേക്ഷിച്ചുവെന്നും പറഞ്ഞു. എന്നാല്‍ പിന്നീട് പ്രസവത്തോടെ കുഞ്ഞ് മരിച്ചു എന്ന് മാറ്റി പറഞ്ഞു. ഇതോടെ ആശുപത്രിക്കാര്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. യുവതിയുമായി അടുപ്പത്തിലായിരുന്ന തകഴി സ്വദേശി തോമസ് ഔസേഫ്, ഇയാളുടെ സുഹൃത്ത് എന്നിവര്‍ ചേര്‍ന്നാണ് മൃതദേഹം മറവുചെയ്തത്. തോമസിന്റെ സാന്നിധ്യത്തിലാണ് മൃതദേഹം പുറത്തെടുത്തത്. രാജസ്ഥാനില്‍ പഠിച്ചു കൊണ്ടിരുന്നപ്പോഴാണ് പെണ്‍കുട്ടിയും തോമസുമായി പ്രണയത്തിലായത്. ഒന്നര വര്‍ഷമായി ഇവര്‍ അടുപ്പത്തിലാണെന്ന് വ്യക്തമാക്കിയതായും പോലിസ് പറഞ്ഞു.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *