December 30, 2024
#kerala #Movie #Top Four

സംസ്ഥാന,ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാക്കളെ അഭിനന്ദിച്ച് മമ്മൂട്ടിയുടെ പോസ്റ്റ്

ദേശീയ,സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയ ജേതാക്കളെ അഭിനന്ദിച്ച് നടന്‍ മമ്മൂട്ടി. സോഷ്യല്‍ മീഡിയയിലൂടെ കുറിപ്പ് പങ്കുവെച്ചായിരുന്നു അഭിനന്ദനം അറിയിച്ചത്. ഇന്ന് പ്രഖ്യാപിച്ച ദേശീയ,സംസ്ഥാന പുരസ്‌കാരങ്ങള്‍ക്കായുള്ള മത്സരത്തില്‍ മമ്മൂട്ടിയും ഉണ്ടായിരുന്നു. എന്നാല്‍ ഫല പ്രഖ്യാപനം ഉണ്ടായപ്പോള്‍ മമ്മൂട്ടിക്ക് പുരസ്‌കാരം ലഭിച്ചിരുന്നില്ല.

Also Read ; സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ; മികച്ച നടന്‍ പ്രിഥ്വിരാജ്, മികച്ച നടിമാര്‍ ഉര്‍വശി, ബീന ആര്‍ ചന്ദ്രന്‍, പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി ആടുജീവിതം

ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ എന്നാണ് മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. നിരവധി പേരാണ് മമ്മൂട്ടിയുടെ പോസ്റ്റിന് താഴെ പ്രതികരണങ്ങളുമായി എത്തിയത്. ഞങ്ങള്‍ ആത്മാര്‍ഥമായി അങ്ങേയ്ക്ക് ലഭിയ്ക്കുമെന്ന് വിശ്വസിച്ചു, ഞങ്ങളുടെ മനസ്സില്‍ അങ്ങ് തന്നെയാണ് മികച്ച അഭിനേതാവ് എന്നായിരുന്നു അതിലൊരു കമന്റ്. ജനങ്ങളുടെ സ്‌നേഹമാണ് മമ്മൂട്ടിക്ക് കിട്ടാവുന്ന ഏറ്റവും വലിയ പുരസ്‌കാരമെന്നും പ്രതികരണമറിയിച്ചവരുണ്ട്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ ആടുജീവിതത്തിലെ പ്രകടനത്തിന് പൃഥ്വിരാജും കാതല്‍, കണ്ണൂര്‍ സ്‌ക്വാഡ് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ മമ്മൂട്ടിയുമായിരുന്നു മികച്ച നടനുള്ള പോരാട്ടത്തില്‍ മുന്നിലുണ്ടായിരുന്നത്. ഒടുവില്‍ പൃഥ്വിരാജ് മികച്ച നടനാവുകയായിരുന്നു. ദേശീയ പുരസ്‌കാരത്തില്‍ കാന്താര എന്ന ചിത്രത്തിലൂടെ റിഷഭ് ഷെട്ടിയായിരുന്നു മമ്മൂട്ടിക്കൊപ്പം മത്സരത്തിനുണ്ടായിരുന്നത്. റിഷഭാണ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടതും.

അതേസമയം മമ്മൂട്ടി നിര്‍മിച്ച കാതല്‍ എന്ന ചിത്രം സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്തു. ഈ ചിത്രത്തിലൂടെ സുധി കോഴിക്കോടിന് പ്രത്യേക പരാമര്‍ശം ലഭിച്ചു. മികച്ച ചിത്രം, മികച്ച കഥ, പശ്ചാത്തലസംഗീതം എന്നിവയ്ക്കാണ് കാതലിന് ലഭിച്ച മറ്റുപുരസ്‌കാരങ്ങള്‍.

 

Leave a comment

Your email address will not be published. Required fields are marked *