അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ശിഖര്‍ ധവാന്‍

ഡല്‍ഹി: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഈ ഇടംകൈയന്‍ ബാറ്റര്‍ തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇനി ആഭ്യന്തര മത്സരങ്ങളിലും കളിക്കില്ലെന്ന് 38കാരനായ ശിഖര്‍ ധവാന്‍ പറഞ്ഞു.
2010ല്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച താരമാണ് ശിഖര്‍ ധവാന്‍. 13 വര്‍ഷം നീണ്ട രാജ്യാന്തര കരിയറില്‍ അരങ്ങേറ്റ ടെസ്റ്റിലെ അടക്കം 24 അന്താരാഷ്ട്ര സെഞ്ചുറികള്‍ ശിഖര്‍ ധവാന്റെ പേരിലുണ്ട്. ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ധവാന്‍ പറഞ്ഞു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
2004ലെ അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ മൂന്ന് സെഞ്ചുറികളോടെ 505 റണ്‍സടിച്ചാണ് ശിഖര്‍ ധവാന്‍ രാജ്യാന്തര ശ്രദ്ധ നേടുന്നത്. ഐസിസി ടൂര്‍ണമെന്റുകളിലെ മികച്ച പ്രകടനമാണ് ധവാനെ വ്യത്യസ്തനാക്കിയിരുന്നത്.
Also Read; അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ശിഖര്‍ ധവാന്‍