സിദ്ദിഖിന് ഇടക്കാല ജാമ്യം അനുവദിച്ച സുപ്രീം കോടതി വിധി; പ്രതികരിച്ച് മന്ത്രി ആര്‍ ബിന്ദുവും കെ കെ ശൈലജയും
തിരുവനന്തപുരം: ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിന് ഇടക്കാല ജാമ്യം അനുവദിച്ച സുപ്രീം കോടതി വിധിയില്‍ പ്രതികരിച്ച് മന്ത്രി ആര്‍ ബിന്ദു. ബലാത്സംഗ കേസ് പോലുളള കേസുകളില്‍ സ്ത്രീകള്‍ക്ക് ഒപ്പം നില്‍ക്കാന്‍ സുപ്രീം കോടതിക്ക് ബാധ്യതയുണ്ടെന്ന് ബിന്ദു അഭിപ്രായപ്പെട്ടു. സുപ്രീംകോടതി പരമോന്നത നീതിപീഠമാണ്. കുറ്റം ചെയ്തതിന് തെളിവുണ്ടെങ്കില്‍ ഒരു മുന്‍കൂര്‍ ജാമ്യത്തിലും കാര്യമില്ല. സിദ്ദിഖ് ഒളിവില്‍ പോയതുകൊണ്ടാണ് കേരളാ പോലീസിന് പിടിക്കാന്‍ കഴിയാതെ പോയത്. പോലീസ് അന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നെന്നും ജാമ്യം എല്ലാ കാലത്തേക്കും അല്ലല്ലോയെന്നും മന്ത്രി ആര്‍ ബിന്ദു കൂട്ടിച്ചേര്‍ത്തു.
Also Read; കൊല്ലം മൈനാഗപ്പള്ളി കാറപടകം; രണ്ടാം പ്രതി ശ്രീക്കുട്ടിക്ക് ജാമ്യം അനുവദിച്ച് കോടതി
സിദ്ദിഖിന് ഇടക്കാല ജാമ്യം അനുവദിച്ച നടപടിയില്‍ പ്രതികരിച്ച് കെ. കെ ശൈലജയും രംഗത്തെത്തി. കോടതി വിധിയെ മുന്‍കൂട്ടി കാണാനാകില്ലെന്നും വിധി സര്‍ക്കാരിന് എതിരല്ലെന്നുമാണ് ശൈലജ വിഷയത്തില്‍ പ്രതികരിച്ചത്. പോലീസ് സിദ്ദിഖിനെ സംരക്ഷിക്കുന്ന നടപടി സ്വീകരിച്ചിട്ടില്ല. സിദ്ദിഖിനെ സംരക്ഷിക്കുന്നുവെങ്കില്‍ കോടതിയില്‍ സര്‍ക്കാര്‍ എതിര്‍ വാദം ഉന്നയിക്കുമായിരുന്നില്ല. ഹേമ കമ്മറ്റി നിയോഗിച്ചതില്‍ സര്‍ക്കാരിനെ അഭിനന്ദിക്കണമെന്നും ശൈലജ ചൂണ്ടിക്കാട്ടി.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..