December 26, 2024
#kerala #Top News

നെഹ്‌റു ട്രോഫി വള്ളംകളി; വിജയി കാരിച്ചാല്‍ ചുണ്ടന്‍ തന്നെ,വിധി നിര്‍ണയത്തില്‍ പിഴവില്ല

ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളിയില്‍ വിജയിയെ പ്രഖ്യാപിച്ച് അപ്പീല്‍ ജൂറി കമ്മിറ്റി. പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടനാണ് വിജയിയായത് എന്നാണ് ജൂറി കമ്മിറ്റിയുടെ വിധി. വിധി നിര്‍ണയത്തില്‍ പിഴവില്ലെന്ന് അപ്പീല്‍ ജൂറി കമ്മിറ്റി തീരുമാനം അറിയിച്ചു.0.005 മൈക്രോ സെക്കന്റിന്റെ വ്യത്യാസത്തിലാണ് കാരിച്ചാല്‍ വീയപുരം ചുണ്ടനെ പരാജയപ്പെടുത്തിയതെന്ന് അപ്പീല്‍ ജൂറി കമ്മിറ്റി അറിയിച്ചു.

Also Read ; മാലിദ്വീപ് അടുത്ത സുഹൃത്തെന്ന് നരേന്ദ്ര മോദി , ഇന്ത്യയുടെ സുരക്ഷ പ്രധാനമെന്ന് മുഹമ്മദ്ദ് മുയിസു

വള്ളംകളിയുമായി ബന്ധപ്പെട്ട് വിധി നിര്‍ണയത്തില്‍ പിഴവുണ്ടെന്ന് കാട്ടി രണ്ട് പരാതികളാണ് ലഭിച്ചത്. കുമരകം ടൗണ്‍ ബോട്ട് ക്ലബ് സ്റ്റാര്‍ട്ടിങ്ങില്‍ പിഴവ് ഉണ്ടെന്നായിരുന്നു പരാതി. പരാതി പുനഃപരിശോധിക്കേണ്ടതില്ലെന്ന് അപ്പീല്‍ ജൂറി കമ്മിറ്റി വ്യക്തമാക്കി. വീയപുരം ചുണ്ടന്‍ തുഴഞ്ഞ വില്ലേജ് ബോട്ട് ക്ലബിന്റെ പരാതിയും അപ്പീല്‍ ജൂറി കമ്മിറ്റി തള്ളി. നടുഭാഗം തുഴഞ്ഞ കുമരകം ടൗണ്‍ ബോട്ട് ക്ലബിന്റെ പരാതി നിലനില്‍ക്കില്ലെന്നും അപ്പീല്‍ ജൂറി കമ്മിറ്റി അറിയിച്ചു.

ആവേശോജ്ജ്വലമായ മത്സരത്തിനൊടുവിലാണ് കാരിച്ചാല്‍ ചുണ്ടന്‍ വീണ്ടും കപ്പില്‍ മുത്തമിട്ടത്. ഫോട്ടോ ഫിനിഷിലാണ് കാരിച്ചാല്‍ വിയപുരം ചുണ്ടനെ മറികടന്നത്. വീയപുരമാണോ കാരിച്ചാലാണോ മുന്നിലെത്തിയതെന്ന് സംശയം ആദ്യമുയര്‍ന്നിരുന്നു. പിന്നീടാണ് ഫലനിര്‍ണയത്തില്‍ അപാകതയുണ്ടെന്ന് ആരോപണം ഉയര്‍ന്ന് തര്‍ക്കം ഉണ്ടായത്. തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും കാരിച്ചാല്‍ ചുണ്ടന്‍ തുഴഞ്ഞ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബാണ് പൊന്‍ കിരീടം സ്വന്തമാക്കിയത്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

 

Leave a comment

Your email address will not be published. Required fields are marked *