December 27, 2024
#Movie #Top Four

സ്ത്രീത്വത്തെ അപമാനിച്ചു; കേരള ഫിലിം പ്രോഡ്യൂസേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ പരാതി നല്‍കി വനിതാ ചലച്ചിത്ര നിര്‍മാതാവ്

കൊച്ചി: കേരള ഫിലിം പ്രോഡ്യൂസേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചു എന്ന ആരോപണത്തില്‍ പരാതിയുമായി വനിതാ ചലച്ചിത്ര നിര്‍മാതാവ്. പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തു. ഹേമാ കമ്മറ്റി റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിനാണ് ഈ കേസിന്റെ അന്വേഷണച്ചുമതല.

Also Read; ‘ദീര്‍ഘവീക്ഷണനും അനുകമ്പയുമുള്ള വ്യക്തിത്വമായിരുന്നു ടാറ്റയുടേത് – പ്രധാനമന്ത്രി നരേന്ദ്രമോദി ‘; ടാറ്റയെ അനുസ്മരിച്ച് രാജ്യം

സിനിമാ മേഖലയില്‍ നിന്നുണ്ടായ തൊഴില്‍ ചൂഷണം, ദുരനുഭവങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് വനിതാ നിര്‍മാതാവ് പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതി പരിഗണിക്കുന്നതിന് പകരം അസോസിയേഷന്‍ തന്നെ വിളിച്ചുവരുത്തി അപമാനിച്ചുവെന്നും മാനസികമായി പീഡിപ്പിച്ചുവെന്നും പരാതിയില്‍ ആരോപിക്കുന്നു.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

ആന്റോ ജോസഫ്, അനില്‍ തോമസ്, ബി രാഗേഷ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ ഉള്‍പ്പടെയുള്ള അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെയാണ് വനിതാ നിര്‍മാതാവ് പരാതി നല്‍കിയത്. ഒമ്പത് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *