ശബരിമലയില്‍ പുനരാലോചന ; സ്‌പോട് ബുക്കിംഗില്‍ ഇളവ് അനുവദിച്ചേക്കും, തീരുമാനം ഇന്നറിയാം
തിരുവനന്തപുരം: ഈ വര്‍ഷത്തെ ശബരിമല ദര്‍ശനത്തിന് സ്‌പോട് ബുക്കിംഗ് ഒഴിവാക്കിയ സര്‍ക്കാര്‍ തീരുമാനത്തില്‍ പുനരാലോചനയ്ക്ക് സാധ്യത. സ്‌പോട് ബുക്കിംഗില്‍ ഇളവ് നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഓണ്‍ലൈന്‍ ബുക്കിംഗ് മാത്രം മതിയെന്ന തീരുമാനമുണ്ടായത്. എന്നാല്‍ ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ചില സംഘടനകള്‍ ഈ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സ്‌പോട് ബുക്കിംഗില്‍ ഇളവ് നല്‍കാനുള്ള പുനരാലോചനയിലേക്ക് സര്‍ക്കാര്‍ കടക്കുന്നത്. ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന ദേവസ്വം ബോര്‍ഡ് യോഗത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് സ്‌പോട് ബുക്കിങ് അനുവദിച്ചേക്കും. എങ്കിലും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സംസ്ഥാന സര്‍ക്കാരിന്റേതാവും.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..