എഡിഎമ്മിന്റെ മരണം ; കളക്ടര്‍ അരുണ്‍ കെ വിജയന്റെ മൊഴിയെടുക്കുന്നു
പത്തനംതിട്ട: നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണ ചുമതല ഏറ്റെടുത്ത ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ ഗീത കണ്ണൂര്‍ കളക്ട്രേറ്റിലെത്തി കളക്ടര്‍ അരുണ്‍ കെ വിജയന്റെ മൊഴിയെടുക്കുന്നു. അതിനിടെ കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയന് മുഖ്യപങ്കെന്ന് സിപിഎം നേതാവും നവീന്‍ ബാബുവിന്റെ ബന്ധുവുമായ മലയാലപ്പുഴ മോഹനന്‍ വീണ്ടും വിമര്‍ശിച്ചു. കളക്ടര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് മോഹനന്‍ ഉന്നയിക്കുന്നത്.
Also Read ; ദുബായിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം ബോംബ് ഭീഷണിയെ തുടർന്ന് ജയ്പൂരിൽ ഇറക്കി
പത്തനംതിട്ട കളക്ടര്‍ ആവശ്യപ്പെട്ടിട്ടും കണ്ണൂര്‍ കളക്ടര്‍ എഡിഎമ്മിന്റെ വിടുതല്‍ വൈകിച്ചു. വെള്ളിയാഴ്ച നവീന്‍ ബാബു നാട്ടിലേക്ക് വരാന്‍ തീരുമാനിച്ചിരുന്നു. അവസാന നിമിഷം മാറ്റേണ്ടി വന്നുവെന്നും മോഹനന്‍ കുറ്റപ്പെടുത്തി. താന്‍ വിരമിക്കുകയല്ല, സ്ഥലംമാറ്റമാണെന്ന് വ്യക്തമാക്കി യാത്രയയപ്പ് യോഗം വേണ്ടെന്ന് എഡിഎം പറഞ്ഞതാണ്. നിര്‍ബന്ധിച്ചാണ് പരിപാടി നടത്തിയത്. കണ്ണൂര്‍ കളക്ടര്‍ക്കും എഡിഎമ്മിനും അസൗകര്യം ഇല്ലാതിരുന്നിട്ടും രാവിലെ നിശ്ചയിച്ച യാത്രയയപ്പ് പരിപാടി വൈകിട്ടേക്ക് മാറ്റി. അതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. അവധി പോലും നല്‍കാതെ എഡിഎമ്മിനെ കളക്ടര്‍ ബുദ്ധിമുട്ടിച്ചിട്ടുണ്ട്. പി.പി ദിവ്യയോട് മാനുഷിക പരിഗണന വെച്ച് കണ്ണൂര്‍ ജില്ലാ കമ്മിറ്റിക്ക് മൃദുസമീപനം ഉണ്ടാവാം. പ്രശാന്തന്റെ പെട്രോള്‍ പമ്പിന്റെ ബിനാമി ബന്ധം സംബന്ധിച്ച ആരോപണം അടക്കം അന്വേഷണത്തില്‍ പുറത്തുവരുമെന്നും മോഹനന്‍ വ്യക്തമാക്കി.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..