മുഖ്യമന്ത്രിയെ നേരില്‍ കണ്ട് കളക്ടര്‍ അരുണ്‍ കെ വിജയന്‍ ; എഡിഎമ്മിന്റെ യാത്രയയപ്പിലെ കാര്യങ്ങള്‍ വിശദീകരിച്ചു
കണ്ണൂര്‍: കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അന്വേഷണ ഉദ്യോഗസ്ഥ ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ ഗീത കളക്ടറുടെ മൊഴിയെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അരുണ്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. ഇന്നലെ രാത്രി 7 മണിക്ക് ശേഷം മുഖ്യമന്ത്രിയുടെ പിണറായിയിലെ വീട്ടിലെത്തിയാണ് കളക്ടര്‍ കണ്ടത്. എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിച്ചുവെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.യാത്രയയപ്പില്‍ നടന്ന കാര്യങ്ങള്‍ മുഖ്യമന്ത്രിയോട് വിശദീകരിച്ചെന്നാണ് വിവരം.20 മിനിറ്റോളം കൂടിക്കാഴ്ച നീണ്ടുനിന്നു.
Also Read ; കേരളത്തിന്റെ വിപ്ലവ സൂര്യന് ഇന്ന് 101ാം പിറന്നാള്‍
അതേസമയം നവീന്‍ ബാബുവിന്റെ മരണത്തില്‍ കളക്ടര്‍ക്കെതിരെ പ്രതിഷേധങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ അവധിയില്‍ പോകാമെന്നും രാജി വെക്കാമെന്നും കളക്ടര്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ടിന് ശേഷം നടപടിയെടുക്കാമെന്നാണ് സര്‍ക്കാരിന്റെ നിലപാട്.
ഏകദേശം ഏഴ് മണിക്കൂറാണ് ഗീത ഐഎഎസ് അരുണിന്റെ മൊഴിയെടുപ്പ് നടത്തിയത്. പരാതിക്കാരന്‍ പ്രശാന്തന്റെയും മൊഴിയെടുത്തിട്ടുണ്ട്. വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ചു. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ആവശ്യമെങ്കില്‍ ഇനിയും മൊഴിയെടുക്കുമെന്നും ഗീത അറിയിച്ചു.എന്നാല്‍ മൊഴിയെടുക്കുന്നതില്‍ നിന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ സാവകാശം ആവശ്യപ്പെട്ടിട്ടുണ്ട്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 


































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































