December 27, 2024
#kerala #Top Four

‘പീഡിയാട്രീഷ്യന് പകരം കുട്ടിയെ ചികിത്സിച്ചത് നേഴ്‌സ് ‘; തൃശൂരിലെ ഒരു വയസുകാരന്റെ മരണത്തില്‍ ചികിത്സാപിഴവെന്ന് കുടുംബം

തൃശൂര്‍: സ്വകാര്യ ആശുപത്രിയിലെ ചികിത്സാ പിഴവ് മൂലം ഒരു വയസുകാരന്‍ മരിച്ചുവെന്ന ആരോപണവുമായി ബന്ധുക്കള്‍. തൃശൂര്‍ ഒല്ലൂരിലാണ് സംഭവം. പനിയെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് പീഡിയാട്രീഷ്യന്‍ ഇല്ലാത്തതിനാല്‍ നേഴ്‌സാണ് കുട്ടിയെ ചികിത്സിച്ചതെന്നും ബന്ധുക്കള്‍ പറയുന്നു.

Also Read ; ‘ആണാണെന്ന് പറഞ്ഞാല്‍ ആണത്തം വേണം’; കളക്ടര്‍ അരുണ്‍ കെ വിജയനെ രൂക്ഷമായി വിമര്‍ശിച്ച് കെ സുധാകരന്‍

വൈകുന്നേരം 4.30 മുതല്‍ 9 മണി വരെ കുട്ടിക്ക് യാതൊരു ചികിത്സയും ആശുപത്രിയില്‍ നല്‍കിയിരുന്നില്ല.തുടര്‍ന്ന് 9 മണിക്ക് ശേഷം കുട്ടിയുടെ നില വഷളായതിനെ പിന്നാലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ വച്ചാണ് മരണം സംഭവിച്ചത്.

 

അതേസമയം പീഡിയാട്രീഷ്യന്റെ നിര്‍ദ്ദേശപ്രകാരമാണ് ചികിത്സ നല്‍കിയതെന്നും കുട്ടിക്ക് ഇന്‍ജെക്ഷന്‍ വഴി മരുന്ന് നല്‍കാന്‍ കഴിയാത്ത അവസ്ഥ ആയതിനാല്‍ മരുന്ന് നല്‍കാന്‍ കഴിഞ്ഞില്ലെന്നുമാണ് സംഭവത്തില്‍ ആശുപത്രിയുടെ അധികൃതരുടെ വാദം. സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ ഒല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഒല്ലൂരിലെ വിന്‍സെന്റ് ഡി പോള്‍ ആശുപത്രിക്കെതിരെയാണ് പരാതി.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

 

Leave a comment

Your email address will not be published. Required fields are marked *