December 26, 2024
#news #Top Four

ആധാറിലെ ജനനത്തീയതി നിര്‍ണായക തെളിവല്ല: സുപ്രീംകോടതി

ജനനത്തീയതി കണക്കാക്കാനുള്ള നിര്‍ണായക തെളിവായി ആധാറിനെ കണക്കാക്കാനാവില്ലെന്ന് സുപ്രീംകോടതി. വാഹനാപകടക്കേസിലെ നഷ്ടപരിഹാരത്തിന് പ്രായം കണക്കാക്കാന്‍ ആധാറിലെ ജനനത്തീയതി ആശ്രയിച്ച പഞ്ചാബ്, ഹരിയാന ഹൈക്കോടതിയുടെ വിധി റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.

Also Read; ആരോഗ്യ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി; പി വി അന്‍വറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയ ജനനത്തീയതിയാണ് മരിച്ചയാളുടെ പ്രായം കണക്കാക്കാന്‍ ആധികാരികമായി സ്വീകരിക്കാവുന്നതെന്ന് ജസ്റ്റിസ് സഞ്ജയ് കരോള്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ബാലനീതി നിയമത്തിലെ 94-ാം വകുപ്പ് പ്രകാരം സ്‌കൂള്‍ ലിവിങ് സര്‍ട്ടിഫിക്കറ്റിലെ ജനനത്തീയതിയാണ് നിയമപരമായി അംഗീകരിക്കേണ്ടത്. മരിച്ചയാളുടെ ആധാറിലേയും സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റിലേയും ജനനത്തീയതികള്‍ തമ്മില്‍ വ്യത്യാസമുണ്ടായ സാഹചര്യത്തിലാണ് വിഷയം കോടതിയിലെത്തിയത്.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *