എന്‍ജിനില്‍ കുടുങ്ങിയ യുവാവിന്റെ മൃതദേഹവുമായി തീവണ്ടി സഞ്ചരിച്ചത് കിലോമീറ്ററുകള്‍

രാമനാട്ടുകര: എന്‍ജിനില്‍ കുടുങ്ങിയ യുവാവിന്റെ മൃതദേഹവുമായി തീവണ്ടി സഞ്ചരിച്ചത് കിലോമീറ്ററുകള്‍. ചൊവ്വാഴ്ച രാവിലെ 8.10 ന് പുറപ്പെട്ട കണ്ണൂര്‍-ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിന്‍ ഫറോക്ക് സ്‌റ്റേഷനിലിലെത്തിയപ്പോഴാണ് എന്‍ജിനില്‍ കുടുങ്ങിയ നിലയില്‍ മൃതദേഹം കണ്ടത്.
കല്ലായി സ്‌റ്റേഷന്‍ കഴിഞ്ഞ് അല്‍പം മാറി ഒരു അപകടമുണ്ടായതായി ലോക്കോ പൈലറ്റ് വിവരം നല്‍കിയതായി ഫറോക്ക് റെയില്‍വേ സ്‌റ്റേഷന്‍ മാനോജര്‍ എസ് എസ് മനോജ് പറഞ്ഞു. പക്ഷേ മൃതദേഹം എഞ്ചിനിലെ കപ്ലിങ്ങില്‍ കുടുങ്ങിക്കിടക്കുന്ന വിവരം ട്രെയിനിലുള്ളവര്‍ അറിഞ്ഞിരുന്നില്ല. യുവാവിന്റെ അരയ്ക്കുതാഴെ നഷ്ടപ്പെട്ട നിലയിലായിരുന്നു. മൃതദേഹം വേര്‍പെടുത്തി തീവണ്ടിയാത്ര പുനരാരംഭിച്ചു.
Also Read; അമേരിക്കയില്‍ വീണ്ടും ട്രംപ് ; ‘ഇനി അമേരിക്കയുടെ സുവര്‍ണ കാലം’, ജനങ്ങളെ അഭിസംബോധനം ചെയ്ത് ട്രംപ്
കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയ മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. മറുനാടന്‍ തൊഴിലാളിയാണെന്നാണ് പ്രാഥമിക നിഗമനം. ചെവിയില്‍ ഹെഡ്‌സെറ്റുണ്ട്. മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നതിനിടയില്‍ ശ്രദ്ധതെറ്റി ട്രെയിനിനുമുന്നില്‍ വന്നുപെട്ടതാവാമെന്ന് പോലീസ് പറയുന്നു.
ഇതേത്തുടര്‍ന്ന് കണ്ണൂര്‍-ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിന്‍ ഫറോക്കില്‍ നിന്നെടുക്കാന്‍ 36 മിനിറ്റ് വൈകി. നാമക്കല്‍ പോവുന്ന ഗുഡ്‌സ് ട്രെയിനും ഏറെനേരം പിടിച്ചിട്ടു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..