ഡി വൈ ചന്ദ്രചൂഡ് പടിയിറങ്ങുന്നു;സുപ്രീംകോടതിയിലെ അവസാന പ്രവൃത്തി ദിനം ഇന്ന്
 
                                ഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ സുപ്രീംകോടതിയിലെ അവസാന പ്രവൃത്തി ദിനം ഇന്ന്. ഞായറാഴ്ചയാണ് ചീഫ് ജസ്റ്റിസിന്റെ കാലാവധി അവസാനിക്കുന്നത്. വിരമിക്കലിന്റെ ഭാഗമായി ചീഫ് ജസ്റ്റിസിന് കോടതിയില്‍ അഭിഭാഷകരും ജഡ്ജിമാരും ചേര്‍ന്ന് യാത്രയയപ്പ് നല്‍കും. വൈകുന്നേരം അഭിഭാഷക കൂട്ടായ്മയുടെ യാത്രയയപ്പും ഉണ്ടാകും. 2022 നവംബര്‍ പത്തിനാണ് ചീഫ് ജസ്റ്റിസ് ആയി ചന്ദ്രചൂഡ് ചുമതലയേറ്റത്.
Also Read; ആത്മഹത്യ ചെയ്ത യുവതിയുടെ ഫോൺകോൾ വിവരങ്ങള്‍ ഭര്‍ത്താവിന് ചോര്‍ത്തി നല്‍കി : പോലീസുകാരന് സസ്‌പെന്‍ഷന്‍
2016 മെയ് 13-നായിരുന്നു ഡി.വൈ ചന്ദ്രചൂഢ് സുപ്രീം കോടതി ജഡ്ജി ആയി ചുമതലയേല്‍ക്കുന്നത്. അതിനുമുമ്പ് രണ്ട് വര്‍ഷവും ഏഴ് മാസവും അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നു. 2000 മാര്‍ച്ച് 29നാണ് അദ്ദേഹം ബോംബൈ ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായി ചുമതലയേല്‍ക്കുന്നത്. അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകുന്നത് വരെ ബോംബൈ ഹൈക്കോടതിയില്‍ ആയിരുന്നു സേവനം. 1998 മുതല്‍ ബോംബൈ ഹൈക്കോടതി ജഡ്ജി ആകുന്നതുവരെ കേന്ദ്ര സര്‍ക്കാരിന്റെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
 
        




 Malayalam
 Malayalam 







































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































