സന്ദീപ് വാര്യരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കും, പ്രവര്‍ത്തകരില്‍ ആര്‍ക്കും വിട്ടുനില്‍ക്കാന്‍ കഴിയില്ല: സി കൃഷ്ണകുമാര്‍

പാലക്കാട്: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സന്ദീപ് വാര്യരെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാക്കണമെന്ന് ആവര്‍ത്തിച്ച് പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ഥി സി കൃഷ്ണകുമാര്‍. പ്രവര്‍ത്തകരില്‍ ആര്‍ക്കും വിട്ടുനില്‍ക്കാന്‍ കഴിയില്ല. സന്ദീപ് വാര്യരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കും. പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളില്ല എന്നും കൃഷ്ണകുമാര്‍ ആവര്‍ത്തിച്ചു.
പെട്ടി വിവാദത്തിലും പ്രതികരിച്ച കൃഷ്ണകുമാര്‍ ട്രോളി വിവാദത്തില്‍ അന്വേഷണം മുന്നോട്ടുപോകില്ലെന്ന് പറഞ്ഞു. തെളിവ് കണ്ടെത്തണമെന്ന് സിപിഐഎം സംസ്ഥാന നേതൃത്വവും ആഗ്രഹിക്കുന്നില്ല. ഇത് ഒരു ഒത്തുകളിയുടെ ഭാഗമാണെന്നും യുഡിഎഫിന് വോട്ട് മറിക്കാനുള്ള സിപിഐഎം നീക്കം പ്രവര്‍ത്തകരെ നിരാശരാക്കുന്നുവെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..