പ്രണയത്തിനും വിവാഹത്തിനും സാക്ഷിയായി കെഎസ്ആര്‍ടിസി ; ആശംസയറിച്ച് മന്ത്രി ഗണേഷ്‌കുമാര്‍
തിരുവനന്തപുരം: പ്രണയ സാക്ഷാത്കാരത്തിനും വിവാഹത്തിനും സാക്ഷിയായി കെഎസ്ആര്‍ടിസി ബസിനെ കൂടെ കൂട്ടിയ നവദമ്പതികള്‍ക്ക് ആശംസയര്‍പ്പിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം മാറനല്ലൂര്‍ സ്വദേശി അമലും അഭിജിതയും വിവാഹിതരായത്.
ചീനിവിളയില്‍ നിന്ന് കിഴക്കേക്കോട്ടയിലേക്കുളള ബസാണ് അമലിന്റെയും അഭിജിതയുടെയും പ്രണയത്തിന് തുടക്കം കുറിച്ചത്. നാട്ടുകാരുടെ യാത്രസൗകര്യത്തിനായുള്ള ഏക ആശ്രയമാണ് ഈ ബസ്. ഈ ബസിനായുള്ള റൂട്ട് ഉണ്ടാക്കിയത് അമല്‍ ബാലുവാണ്.അമല്‍ ഉള്‍പ്പെടെ നഗരത്തിലേക്ക് പോകുകയും മടങ്ങി വരികയും ചെയ്യുന്നവര്‍ക്ക് ഈ ബസ് റൂട്ട് ഏറെ ഉപകാരപ്രദമായി. പോകപ്പോകെ ഒരു പെണ്‍കുട്ടി അതില്‍ യാത്ര ചെയ്ത് തുടങ്ങി. അവളോടുള്ള ഇഷ്ടം വീട്ടില്‍ തുറന്ന് പറഞ്ഞ് വിവാഹത്തിലേക്കെത്തി. ചെങ്കല്‍ ക്ഷേത്രത്തില്‍ താലി കെട്ടാന്‍ പോയപ്പോള്‍ ബസ്സിനേയും കൂടെ കൂട്ടി. കെഎസ്ആര്‍ടിസി ബസ്സിലെ പ്രണയകഥ വൈറലായതോടെയാണ് മന്ത്രി ഇരുവരേയും നേരിട്ട് വിളിപ്പിച്ച് ആശംസയറിയിച്ചത്.
കെഎസ്ആര്‍ടിസി ലവേഴ്‌സ് ഫോറം, കെഎസ്ആര്‍ടിസി ഫ്രണ്ട്‌സ്, ഫ്രണ്ട്‌സ് ഓഫ് കെഎസ്ആര്‍ടിസി, കെഎസ്ആര്‍ടിസി പാസഞ്ചേഴ്‌സ് ഫോറം, തുടങ്ങി നിരവധി ഗ്രൂപ്പുകള്‍ കൈകാര്യം ചെയ്യുന്നയാളാണ് അമല്‍. എല്ലായിടത്ത് നിന്നും അമലിനും അഭിജിതക്കും അഭിനന്ദനപ്രവാഹമാണ്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..