യുവതി കുഞ്ഞിന് വീട്ടില്‍ ജന്മം നല്‍കിയത് 1000 പേരുള്ള വാട്‌സാപ്പ് ഗ്രൂപ്പിന്റെ സഹായത്തോടെ ; അന്വേഷണം ആരംഭിച്ച് പോലീസ്
ചെന്നൈയില്‍ ഡോക്ടര്‍മാരുടെയോ മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടെയോ സഹായമില്ലാതെ ആയിരത്തോളം അംഗങ്ങളുള്ള ഒരു വാട്‌സാപ്പ് ഗ്രൂപ്പിന്റെ സഹായത്താല്‍ പ്രസവം നടത്തിയെന്ന മാതാപിതാക്കളുടെ വെളിപ്പെടുത്തലില്‍ അന്വേഷണം ആരംഭിച്ച് പോലീസ്.
Also Read ; ‘രാജി വെച്ചാല്‍ മാന്യമായി പോകാം അല്ലെങ്കില്‍ നാണം കെടും’: സജി ചെറിയാനോട് കെ മുരളീധരന്‍
36 -കാരനായ മനോഹരനും ഇയാളുടെ ഭാര്യ 32 -കാരിയുമായ സുകന്യയുമാണ് തങ്ങളുടെ കുഞ്ഞിന്റെ പ്രസവത്തിനായി ‘ഹോം ബര്‍ത്ത് എക്‌സ്പീരിയന്‍സ്’ എന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പിനെ ആശ്രയിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്വന്തം വീടുകളില്‍ തന്നെ എങ്ങനെ പ്രസവം നടത്താമെന്ന് അംഗങ്ങളെ ഉപദേശിക്കുന്ന പോസ്റ്റുകളും ചിത്രീകരണങ്ങളുമാണ് ഈ ഗ്രൂപ്പില്‍ പങ്കുവെക്കപ്പെടുന്നത്. ഈ വാട്‌സ്ആപ്പ് ഗ്രൂപ്പിനെ കുറിച്ച് കേട്ടറിഞ്ഞ ദമ്പതികള്‍ തങ്ങളുടെ മൂന്നാമത്തെ കുഞ്ഞിന്റെ ജന്മദിനത്തിനായി ഈ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ഉപയോഗിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എട്ടും നാലും വയസ്സുള്ള മറ്റ് രണ്ട് പെണ്‍കുട്ടികള്‍ കൂടി ഇവര്‍ക്കുണ്ട്. മൂന്നാമതും സുകന്യ ഗര്‍ഭിണിയായപ്പോള്‍ ഇവര്‍ വൈദ്യ പരിശോധന പൂര്‍ണമായും ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
പ്രസവ കാലഘട്ടത്തില്‍ ഒരിക്കല്‍ പോലും ഇവര്‍ വൈദ്യസഹായം തേടിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നവംബര്‍ 17 -ന് സുകന്യക്ക് പ്രസവവേദന ഉണ്ടായപ്പോഴും ആശുപത്രിയില്‍ പോകാതെ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാന്‍ ദമ്പതികള്‍ തീരുമാനിച്ചു. മനോഹരന്‍ തന്നെയാണ് പ്രസവം കൈകാര്യം ചെയ്തതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അപകടകരവും അശാസ്ത്രീയവുമായ രീതിയില്‍ കുഞ്ഞിന്റെ ജനനത്തിന് സാഹചര്യം ഒരുക്കിയ ദമ്പതികള്‍ക്കെതിരെ പ്രദേശത്തെ പബ്ലിക് ഹെല്‍ത്ത് ഓഫീസറാണ് കുന്ദ്രത്തൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. നിര്‍ദിഷ്ട മെഡിക്കല്‍ സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചാണ് ദമ്പതികളുടെ ഈ പ്രവര്‍ത്തിയെന്നാണ് പരാതിയില്‍ പറയുന്നത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..