വികസനവും സദ്ഭരണവും ഒരുമിച്ച് വിജയിച്ചു, മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി
മുംബൈ: മഹാരാഷ്ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ വിജയം ഉറപ്പിച്ചതിന് പിന്നാലെ മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. വികസനവും സദ്ഭരണവും വിജയിച്ചെന്ന് അദ്ദേഹം പറഞ്ഞു.
Also Read ; ‘തന്റെ വിജയം യഥാര്‍ത്ഥത്തില്‍ വയനാട്ടിലെ ജനങ്ങളുടെ വിജയം’ ഫെയ്‌സ്ബുക്ക് കുറിപ്പുമായി പ്രിയങ്ക ഗാന്ധി
പ്രധാനമന്ത്രിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം
‘വികസനം വിജയിച്ചു! സദ്ഭരണം വിജയിച്ചു! ഒരുമിച്ച് ഞങ്ങള്‍ ഇനിയും ഉയരത്തില്‍ കുതിക്കും!
എന്‍ഡിഎയ്ക്ക് ചരിത്ര വിജയത്തിലൂടെ അധികാരം നല്‍കിയതിന് മഹാരാഷ്ട്രയിലെ എന്റെ സഹോദരി സഹോദരന്മാര്‍ക്ക്, പ്രത്യേകിച്ച് സംസ്ഥാനത്തെ യുവജനങ്ങള്‍ക്കും സ്ത്രീകള്‍ക്കും ഹൃദയംഗമമായ നന്ദി. ഈ വാത്സല്യവും ഊഷ്മളതയും സമാനതകളില്ലാത്തതാണ്. മഹാരാഷ്ട്രയുടെ പുരോഗതിക്കായി ഞങ്ങളുടെ സഖ്യം തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു. ജയ് മഹാരാഷ്ട്ര!’
അതേസമയം, മഹാരാഷ്ട്രയില്‍ മഹായുതി സര്‍ക്കാര്‍ വമ്പന്‍ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. വെറും എട്ട് മാസം മുമ്പ് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി നേരിട്ടതിന് പിന്നാലെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലാണ് ബിജെപി സഖ്യം അധികാരം നിലനിര്‍ത്തിയിരിക്കുന്നത്. ഒടുവില്‍ വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ 288 സീറ്റുകളിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 220-ലധികം സീറ്റുകളിലും മഹായുതി സഖ്യം മുന്നേറുകയാണ്. ഉദ്ധവ് വിഭാഗം ശിവസേനയുടെയും എന്‍സിപി (ശരദ് പവാര്‍), കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങളിലും ഉള്‍പ്പെടെ സമസ്ത മേഖലയിലും ബിജെപി സഖ്യം കടന്നുകയറുന്ന കാഴ്ചയാണ് മഹാരാഷ്ട്രയില്‍ കാണാനായത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 


















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































