ഐപിഎല്‍ താരലേലത്തിന് തുടക്കം
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2025 മെഗാതാരലേലത്തിന് ഇന്ന് തുടക്കമായി. ഐപിഎല്‍ താരലേലത്തെ ആവേശകരമാക്കുന്നത് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്, നിലവിലെ ചാംപ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ നിന്നും ലേലത്തിനെത്തുന്ന ശ്രേയസ് അയ്യര്‍, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് വിട്ടിറങ്ങിയ കെ എല്‍ രാഹുല്‍, ചഹല്‍, രവിചന്ദ്രന്‍ അശ്വിന്‍, അര്‍ഷ്ദീപ് സിങ്, ജോസ് ബട്‌ലര്‍, ട്രെന്റ് ബോള്‍ട്ട്, ഡേവിഡ് മില്ലര്‍ തുടങ്ങിയ ഒരുപിടി താരങ്ങളുടെ സാന്നിധ്യമാണ്. ഇഷ്ട ടീമുകള്‍ ഏതൊക്കെ താരങ്ങളെ സ്വന്തമാക്കുമെന്ന് അറിയാന്‍ ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.
Also Read; ‘താന്‍ നേരിട്ട അതിക്രമത്തിന് നീതി വേണം’ ; നടന്‍മാര്‍ക്കെതിരായ പീഡന പരാതി പിന്‍വലിക്കില്ലെന്ന് നടി
ഉച്ചയ്ക്ക് 3.30ന് ആരംഭിച്ച താരലേലം രാത്രി 10.30 വരെ നീളും. രണ്ട് ഘട്ടമായി നടക്കുന്ന ലേലത്തിന്റെ ആദ്യഘട്ടം അഞ്ച് മണിക്ക് അവസാനിക്കും. 5.45ന് ലേലം പുനരാരംഭിക്കും. 10.30ന് അവസാനിക്കുന്ന ലേലം നാളെയും തുടരും. 577 താരങ്ങളാണ് രണ്ട് ദിവസത്തെ ലേലത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇതില്‍ 367 ഇന്ത്യക്കാരും 210 വിദേശ താരങ്ങളുമാണുള്ളത്.
ലേലത്തിലെ ഏറ്റവും പ്രായമേറിയ താരം 42 വയസുള്ള ഇംഗ്ലണ്ട് മുന്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സനാണ്. ഏറ്റവും പ്രായം കുറഞ്ഞ താരം ബിഹാര്‍ ക്രിക്കറ്റിലെ പതിമൂന്നു വയസുകാരന്‍ വൈഭവ് സൂര്യവംശിയാണ്. ഐപിഎല്‍ ലേലത്തില്‍ 110.5 കോടി രൂപ ചെലവഴിക്കാന്‍ പഞ്ചാബ് കിങ്‌സിന് കഴിയും. രാജസ്ഥാന്‍ റോയല്‍സിന്റെ കൈയ്യിലാണ് ഏറ്റവും കുറവ് തുകയുള്ളത്. 41 കോടി രൂപയാണ് റോയല്‍സിന്റെ പോക്കറ്റിലുള്ളത്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..