കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് വീട്ടമ്മ മരിച്ച സംഭവം ; ഹോട്ടല്‍ നടത്തിപ്പുകാര്‍ അറസ്റ്റില്‍
തൃശൂര്‍: ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യവിഷബാധയേറ്റ് വീട്ടമ്മ മരിച്ച സംഭവത്തില്‍ ഹോട്ടല്‍ നടത്തിപ്പുകാര്‍ അറസ്റ്റില്‍.പെരിഞ്ഞനത്ത് സെയിന്‍ ഹോട്ടല്‍ നടത്തിപ്പുകാരായ കയ്പമംഗലം സ്വദേശി ചമ്മിണിയില്‍ വീട്ടില്‍ റഫീക്ക്(51), കാട്ടൂര്‍ പൊഞ്ഞനം സ്വദേശി ചിറക്കുഴി വീട്ടില്‍ അസ്ഫീര്‍(44) എന്നിവരെയാണ് കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.
Also Read ; കേരള സാരിയണിഞ്ഞ് പ്രിയങ്ക പാര്‍ലമെന്റില്‍; ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്തു
ഇക്കഴിഞ്ഞ മെയ് 25ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. പെരിഞ്ഞനം കുറ്റിലക്കടവ് രായംമരക്കാര്‍ വീട്ടില്‍ ഉസൈബയാണ് കുഴിമന്തി കഴിച്ചതിനെ തുടര്‍ന്ന് വിഷബാധയേറ്റ് മരിച്ചത്.ഉസൈബയ്ക്ക് പുറമെ ഈ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച 250 ഓളം പേര്‍ക്കാണ് അന്ന് ഭക്ഷ്യവിഷബാധയേറ്റത്. സംഭവത്തിനുശേഷം പോലീസും ആരോഗ്യവിഭാഗവും ചേര്‍ന്ന് ഹോട്ടല്‍ അടപ്പിക്കുകയും നടത്തിപ്പുകാര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ച പ്രതികളോട് അന്വേഷണ ഉദ്യോഗസ്ഥര്‍ മുന്‍പാകെ കീഴടങ്ങാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു. ഇത് പ്രകാരം രണ്ട് പേരും കയ്പമംഗലം പോലീസില്‍ കീഴടങ്ങുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ രണ്ട് പേരെയും കോടതി റിമാന്റ് ചെയ്തു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..