ശബരിമല: കെ എസ് ആര് ടി സിയെ പ്രതിദിനം ആശ്രയിക്കുന്നത് 90,000 യാത്രക്കാര്‍, സ്വാമീസ് ചാറ്റ്ബോട്ടിലൂടെ ബസ് സമയം അറിയാം

ശബരിമല: ശബരിമല മണ്ഡല – മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് ഇതുവരെ പമ്പ – നിലയ്ക്കല്‍ റൂട്ടില്‍ 43,241 ട്രിപ്പാണ് കെ എസ് ആര് ടി സി നടത്തിയതെന്ന് കെഎസ്ആര്‍ടിസി പമ്പ സ്പെഷ്യല്‍ ഓഫീസര്‍ കെപി രാധാകൃഷ്ണന് അറിയിച്ചു.
പമ്പ യൂണിറ്റില്‍നിന്ന് മാത്രം 180 ബസുകളാണ് സര്‍വീസ് നടത്തുന്നത്. പ്രതിദിനം ശരാശരി 90,000 യാത്രക്കാരാണ് കെഎസ്ആര്‍ടിസിയെ ആശ്രയിക്കുന്നത്. ചെങ്ങന്നൂര്‍, തിരുവനന്തപുരം, എറണാകുളം, കുമളി, കോട്ടയം, എരുമേലി, പത്തനംതിട്ട, കമ്പം, തേനി, പഴനി, തെങ്കാശി, തിരുനല്‍വേലി തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തുന്നത്. കോയമ്പത്തൂര്‍, ചെന്നൈ, പഴനി എന്നിവിടങ്ങളിലേക്ക് വരും ദിവസങ്ങളില്‍ കൂടുതല്‍ സര്‍വീസ് ആരംഭിക്കാനാണ് കെഎസ്ആര്‍ടിസിയുടെ തീരുമാനം.
Also Read ; ആനകള്‍ക്ക് ദയാവധം ; അനുമതി നല്‍കേണ്ടത് ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന്
പമ്പയില്‍നിന്ന് നിലയ്ക്കലിലേക്കുള്ള ചെയിന്‍ സര്‍വീസുകള്‍ ത്രിവേണി ജങ്ഷനില്‍ നിന്നാണ് തുടങ്ങുന്നത്. പമ്പ ബസ് സ്റ്റേഷനില്‍ നിന്നാണ് ദീര്‍ഘദൂര ബസുകള്‍ ഓപ്പറേറ്റ് ചെയ്യുന്നത്. കുറഞ്ഞത് 40 പേരുണ്ടെങ്കില്‍ ആവശ്യപ്പെടുന്ന സ്ഥലത്തേക്ക് പ്രത്യേക ചാര്‍ട്ടേഡ് ബസ് സര്‍വീസും കെഎസ്ആര്‍ടിസി ഒരുക്കിയിട്ടുണ്ട്.
അയ്യപ്പ ഭക്തരെ സഹായിക്കാന്‍ തയ്യാറാക്കിയിട്ടുള്ള വാട്സ്ആപ്പ് ചാറ്റ് ബോട്ടായ ‘സ്വാമീസ് ചാറ്റ് ബോട്ടി’ല്‍ കെഎസ്ആര്‍ടിസി ബസ് സമയം ലഭ്യമാണ്. വാട്സ്ആപ്പില്‍ 6238008000 എന്ന നമ്പറില്‍ സന്ദേശം അയച്ച് വിവരങ്ങള്‍ അറിയാം. തീര്‍ഥാടകര്‍ക്കായുള്ള കണ്ട്രോള് റൂം നമ്പര്‍: 9446592999, നിലയ്ക്കല്‍: 9188526703, ത്രിവേണി: 9497024092, പമ്പ: 9447577119.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..