#kerala #Top Four

പെരിയ ഇരട്ടക്കൊല ;വിധി അന്തിമമല്ലെന്ന് സിപിഎം നേതാക്കള്‍, മേല്‍ക്കോടതിയെ സമീപിക്കും

കോട്ടയം: പെരിയ ഇരട്ട കൊലപാതക കേസില്‍ സിപിഎം നേതാക്കളടക്കം ശിക്ഷിക്കപ്പെട്ട വിധിയില്‍ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഈ വിധി അന്തിമമല്ലെന്നാണ് എം വി ഗോവിന്ദന്റെ പ്രതികരണം. സമാന നിലപാടുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണനും രംഗത്ത് വന്നു.കൊലപാതകത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് പറഞ്ഞ സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണന്‍, വിചാരണ കോടതി വിധി അന്തിമമല്ലെന്നും പറഞ്ഞു.

Also Read ; കാരവാനിലെ മരണം ; മരണകാരണം ജനറേറ്ററില്‍ നിന്നുള്ള വിഷവാതകമെന്ന് നിഗമനം

ഗൂഢാലോചന കുറ്റം ചുമത്തിയത് കൂടുതല്‍ സിപിഎമ്മുകാരെ പ്രതികളാക്കാനാണെന്ന് രാമകൃഷ്ണന്‍ വിമര്‍ശിച്ചു. സിപിഎം ഗൂഢാലോചന നടത്തിയെന്ന് വരുത്താനാണ് സിബിഐ ആദ്യം മുതല്‍ ശ്രമിച്ചതെന്ന് എംവി ഗോവിന്ദനും വിമര്‍ശിച്ചു. സിപിഎം നേതാക്കളായവര്‍ക്ക് വേണ്ടി മേല്‍ക്കോടതിയെ സമീപിക്കുമെന്ന് ബാലകൃഷ്ണനും വ്യക്തമാക്കി.

പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയതിന് അപ്പുറം സിബിഐക്ക് ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും പ്രതി ചേര്‍ക്കപ്പെട്ട സിപിഎം നേതാക്കള്‍ക്കെതിരെ അന്നുതന്നെ നടപടിയെടുത്തിട്ടുണ്ടെന്നും ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി. കുഞ്ഞിരാമന്‍ അടക്കമുള്ളവര്‍ക്കെതിരെ അന്വേഷണം തടസ്സപ്പെടുത്തിയെന്ന കുറ്റമാണ് ചുമത്തിയതെന്നും പഞ്ചായത്തും നിയമസഭാ മണ്ഡലത്തിലും ഈ കൊലപാതകത്തിന് ശേഷവും സിപിഎമ്മാണ് ജയിച്ചതെന്നും പറഞ്ഞ സിപിഎം ജില്ലാ സെക്രട്ടറി പാര്‍ട്ടിക്ക് കൊലപാതകത്തില്‍ പങ്കില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *