#news #Top Four

കലൂരിലെ നൃത്ത പരിപാടി; ദിവ്യ ഉണ്ണിയുടെ മൊഴി ഓണ്‍ലൈനായി രേഖപ്പെടുത്തും

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന ഗിന്നസ് നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. കേസിലെ മുഖ്യപ്രതികളെ ചോദ്യം ചെയ്യും. അതേസമയം അമേരിക്കയിലേക്ക് തിരിച്ചുപോയ നടി ദിവ്യ ഉണ്ണിയുടെ മൊഴി ഓണ്‍ലൈനായി രേഖപ്പെടുത്താനും, നടന്‍ സിജോയ് വര്‍ഗീസിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനും പോലീസ് ആലോചിക്കുന്നുണ്ട്. നൃത്താധ്യാപകരുടെ മൊഴിയെടുക്കാനും ആലോചനയുണ്ട്. ആവശ്യമെങ്കില്‍ പണപ്പിരിവിന് ഇടനിലക്കാരായി പ്രവര്‍ത്തിച്ചതില്‍ നൃത്ത അധ്യാപകരെയും കേസില്‍ പ്രതിചേര്‍ക്കും.

ഒന്നാം പ്രതി നിഗോഷ് കുമാര്‍, രണ്ടാം പ്രതി നിഗോഷിന്റെ ഭാര്യ മിനി, മൂന്നാം പ്രതി ഷമീര്‍ അബ്ദുല്‍ റഹീം എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

Also Read; ‘വാരിക്കൂട്ടണം എല്ലാം, ശ്രദ്ധിക്കണം ‘; എഴുനേറ്റിരുന്ന് എഴുതി ഉമ തോമസ് എംഎല്‍എ

 

 

Leave a comment

Your email address will not be published. Required fields are marked *