കപ്പ് ഇങ്ങെടുത്തു മോനെ…. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണക്കപ്പ് തൃശ്ശൂരിന്; 1008 പോയിന്റോടെ ഒന്നാംസ്ഥാനത്ത്

തിരുവനന്തപുരം: വാശിയേറിയ പോരാട്ടത്തിനൊടുവില്‍ 63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ സ്വര്‍ണക്കപ്പ് സ്വന്തമാക്കി തൃശൂര്‍. 1008 പോയിന്റ് നേടിയാണ് തൃശൂര്‍ സ്വര്‍ണക്കപ്പില്‍ മുത്തമിട്ടത്. കാല്‍നൂറ്റാണ്ടിന് ശേഷമാണ് കലാകിരീടം തൃശൂരിലെത്തുന്നത്. 1999 ലെ കൊല്ലം കലോത്സവത്തിലാണ് തൃശ്ശൂര്‍ അവസാനമായി കപ്പ് നേടിയത്. ഒരു പോയിന്റ് വ്യത്യാസത്തില്‍ കിരീടം നഷ്ടമായ പാലക്കാട് രണ്ടാം സ്ഥാനത്തെത്തിയത്. കഴിഞ്ഞ കൊല്ലത്തെ ചാമ്പ്യന്‍മാര്‍ ഇത്തവണ മൂന്നാം സ്ഥാനമാണ് സ്വന്തമാക്കിയത്. ജനുവരി നാല് മുതല്‍ തലസ്ഥാനത്ത് ആരംഭിച്ച സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇന്ന് സമാപിക്കും. അതേസമയം സ്‌കൂളുകളുടെ പട്ടികയില്‍ 12ാം തവണയും ചാമ്പ്യന്‍മാരായി ആലത്തൂര്‍ ഗുരുകുലം.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..