#news #Top Four

മാമിയുടെ ഡ്രൈവറേയും ഭാര്യയേയും കാണാനില്ലെന്ന് പരാതി

കോഴിക്കോട്: ദുരൂഹസാഹചര്യത്തില്‍ കാണാതായ റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരന്‍ മാമിയുടെ ഡ്രൈവറെയും ഭാര്യയെയും കാണാനില്ലെന്ന് പരാതി. മാമിയുടെ ഡ്രൈവറും എലത്തൂര്‍ സ്വദേശിയുമായ രജിത്ത് കുമാര്‍, ഭാര്യ തുഷാര എന്നിവരെയാണ് കാണാതായത്. മാമി തിരോധാനവുമായി ബന്ധപ്പെട്ട് രണ്ട് തവണ ക്രൈംബ്രാഞ്ച് രജിത്തിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇന്നലെ മുതല്‍ കാണാതായി എന്നാണ് പരാതി. നഗരത്തിലെ ഒരു ഹോട്ടലില്‍ ഇയാള്‍ മുറിയെടുത്തിരുന്നുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ നടക്കാവ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Also Read; എന്‍എം വിജയന്റെ മരണം; പ്രതിചേര്‍ക്കപ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ വയനാട്ടിലില്ല, ഫോണുകള്‍ സ്വച്ച് ഓഫ്

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 21നാണ് റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരനായ മുഹമ്മദ് ആട്ടൂര്‍ എന്ന മാമിയെ കാണായത്. അരയിടത്തുപാലത്തെ ഓഫീസില്‍ നിന്നും വീട്ടിലേക്കിറങ്ങിയ മാമിയെ കാണാതാവുകയായിരുന്നു. തലക്കുളത്താണ് മാമിയുടെ ഫോണിന്റെ അവസാന ലൊക്കേഷന്‍ കാണിച്ചിരുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലും വിവരമൊന്നും ലഭിച്ചിരുന്നില്ല. നടക്കാവ് പോലീസാണ് ആദ്യം കേസ് അന്വേഷിച്ചിരുന്നത്. സിസിടിവി ദൃശ്യങ്ങളും ബാങ്ക് ഇടപാടുകളും മൊബൈല്‍ ടവര്‍ ലൊക്കേഷനും ഉള്‍പ്പെടെ പരിശോധിച്ച് അന്വേഷണം നടത്തിയിട്ടും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ മാമിയുടെ ഡ്രൈവറേയും ഭാര്യയേയും കാണാതായി എന്ന പരാതി ലഭിച്ചിരിക്കുന്നത്.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *