January 21, 2025
#International #Top News

ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് അടച്ചു പൂട്ടുന്നുവെന്ന് നെയ്റ്റ് ആന്‍ഡേഴ്‌സണ്‍

ഡല്‍ഹി: ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് അടച്ചു പൂട്ടുന്നു. അദാനി കമ്പനികള്‍ക്കെതിരെ വന്‍ വെളിപ്പെടുത്തലുകള്‍ നടത്തി നേരത്തെ ഹിന്‍ഡന്‍ബര്‍ഗ് വാര്‍ത്തയില്‍ ഇടംപിടിച്ചിരുന്നു. ന്യൂയോര്‍ക്ക് ആസ്ഥാനമായ കമ്പനിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് സ്ഥാപകന്‍ നെയ്റ്റ് ആന്‍ഡേഴ്‌സണ്‍ അറിയിച്ചു.ഇതുമായി ബന്ധപ്പെട്ട് ദീര്‍ഘമായ ഒരു കത്തും നെയ്റ്റ് ആന്‍ഡേഴ്‌സണ്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍ എന്നാണ് അടച്ചുപൂട്ടുന്നത് എന്ന തിയ്യതി വ്യക്തമാക്കിയിട്ടില്ല. പ്രവര്‍ത്തിച്ചു വന്ന ആശയങ്ങളും പ്രോജക്ടുകളും പൂര്‍ത്തിയായെന്ന് ഹിന്‍ഡന്‍ബര്‍ഗ് പറയുന്നു.

Also Read ; വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുള്ള പടക്കങ്ങള്‍ പൊട്ടിച്ചു; കൈക്കുഞ്ഞ് ഗുരുതരാവസ്ഥയില്‍

2017ലാണ് ഹിന്‍ഡന്‍ബര്‍ഗ് പ്രവര്‍ത്തനം ആരംഭിച്ചത്. വിവിധ കമ്പനികളുടെ സാമ്പത്തിക കാര്യങ്ങളെ കുറിച്ച് വളരെ ശ്രദ്ധേയമായ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച സ്ഥാപനമാണ് ഹിന്‍ഡന്‍ബര്‍ഗ്. 2020ല്‍ നിക്കോള എന്ന വാഹനകമ്പനിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള സ്‌ഫോടനാത്മകമായ റിപ്പോര്‍ട്ടാണ് കമ്പനിക്ക് ശ്രദ്ധ നല്‍കിയത്. കമ്പനിയുടെ ട്രക്കിന്റെ പ്രവര്‍ത്തന ശേഷി വ്യാജമാണെന്നായിരുന്ന വിവരം പുറത്തുവിട്ടത്. അദാനി എന്റര്‍പ്രൈസിന്റെ സാമ്പത്തിക ക്രമക്കേടുകളെ കുറിച്ചുള്ള ആരോപണങ്ങളാണ് ഹിന്‍ഡന്‍ബര്‍ഗിന് അമേരിക്കക്ക് പുറത്ത് വലിയ ശ്രദ്ധ നേടിക്കൊടുത്തത്. അദാനിയും ഹിന്‍ഡന്‍ബര്‍ഗും തമ്മിലുള്ള പോര് ഓഹരി വിപണിയിലടക്കം പ്രതിഫലിച്ചിരുന്നു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *