February 3, 2025
#news #Top Four

കേന്ദ്ര ബജറ്റ്: കേരളത്തോട് കടുത്ത വഞ്ചന – നാഷണല്‍ ലീഗ്

തൃശൂര്‍: ദീര്‍ഘകാലമായുള്ള ന്യായമായ ആവശ്യങ്ങളൊന്നും പരിഗണിക്കാതെ കേന്ദ്ര സര്‍ക്കാരിന്റെ കേരളത്തോടുള്ള വിവേചനം കൂടുതല്‍ പ്രകടമാക്കുന്നതാണ് കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റ്, ഇത് കേരളത്തോടുള്ള കടുത്ത വഞ്ചനയാണെന്നും അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും നാഷണല്‍ ലീഗ് തൃശൂര്‍ ജില്ലാ കമ്മിറ്റി. രാജ്യത്തിന്റെ വിഭവങ്ങള്‍ നീതിപൂര്‍വ്വം വിതരണം ചെയ്യപ്പെടുന്നില്ലെന്നത് ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്തും, ഇത് സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണ് എന്നും യോഗം അഭിപ്രായപ്പെട്ടു.

Also Read; അനസ് എടത്തൊടികയും റിനോ ആന്റോയും ജോലിക്കായി കാത്തിരിക്കുന്നു, ബോഡി ബില്‍ഡിങ് താരങ്ങള്‍ക്ക് വഴിവിട്ട് സൂപ്പര്‍ ന്യൂമററി നിയമനം; കേരള പോലീസില്‍ വിവാദം

24,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് കേരളം ആവശ്യപ്പെട്ടിരുന്നു, എന്നാല്‍ ഇത്തവണയും പ്രത്യേക പദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ല. അടിയന്തര പ്രാധാന്യമുള്ള വയനാട് പാക്കേജ്, എയിംസ്, വിഴിഞ്ഞം തുറമുഖ വികസനം തുടങ്ങിയ ആവശ്യങ്ങളൊന്നും ബജറ്റില്‍ പരാമര്‍ശിക്കപ്പെട്ടില്ല. കാര്‍ഷിക മേഖലയുടെ ആവശ്യങള്‍ തീര്‍ത്തും നിരസിക്കപ്പെട്ടു, അടിസ്ഥാന ജനതയെ പരിഗണിച്ചില്ല. വികസന പ്രവര്‍ത്തനങ്ങളെ മുരടിപ്പിക്കുന്നതും, പണപ്പെരുപ്പം, തൊഴിലില്ലായ്മ, ദാരിദ്ര്യം എന്നിവ വര്‍ദ്ധിപ്പിക്കുന്നതുമാണ് ബജറ്റിലെ നിര്‍ദ്ദേശങ്ങള്‍. പ്രവാസികള്‍, റബ്ബര്‍ കര്‍ഷകര്‍ തുടങ്ങിയവര്‍ക്ക് ആശ്വാസം നല്‍കുന്ന ഒരു പദ്ധതിയുമില്ല.

കേന്ദ്രസര്‍ക്കാരിന്റെ പകപോക്കലിനെതിരെ വരും ദിവസങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. ജില്ലാ പ്രസിഡണ്ട് സയ്യിദ് ഷബീല്‍ ഐദ്‌റൂസി തങ്ങള്‍ അധ്യക്ഷനായിരുന്നു, സംസ്ഥാന സെക്രട്ടറി ജെയിംസ് കാഞ്ഞിരത്തിങ്ങല്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഷാജി പള്ളം, ട്രഷറര്‍ ഷറഫുദ്ദീന്‍ എടക്കഴിയൂര്‍, വൈസ് പ്രസിഡണ്ട് ഷംസുദ്ദീന്‍ കാരേങ്ങല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *