ഭാഷാ തര്‍ക്കത്തിനിടെ രൂപയുടെ ചിഹ്നം മാറ്റി തമിഴ്‌നാട്

ചെന്നൈ: ഭാഷാ തര്‍ക്കം തുടരുന്നതിനിടെ രൂപയുടെ ചിഹ്നം മാറ്റി തമിഴ്നാട്. സംസ്ഥാന ബജറ്റിന്റെ പോസ്റ്ററുകളിലാണ് രൂപയുടെ ചിഹ്നം തമിഴില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ദേവനാഗരി ലിപിയിലെ ‘ര’ എന്ന അക്ഷരമാണ് തമിഴ് ലിപിയിലേക്ക് മാറ്റിയത് .
മാറ്റം ഹിന്ദി അടിച്ചേല്‍പ്പിക്കല്‍ , ദേശീയ വിദ്യാഭ്യാസ നയം എന്നിവക്കെതിരെ കേന്ദ്ര സര്‍ക്കാരുമായുള്ള കൊമ്പുകോര്‍ക്കലിനിടെയാണ് എന്നതാണ് ശ്രദ്ധേയം. ഈ പുതിയ മാറ്റം പലരീതിയിലുള്ള പ്രതികരണങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ചിലര്‍ തമിഴിനെ ഔദ്യോഗിക ഭാഷയായി പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു ചുവടുവയ്പ്പായി ഇതിനെ കാണുന്നു, മറ്റുള്ളവര്‍ ഇതിനെ ഒരു വിവാദപരമായ നീക്കമായി കാണക്കാക്കുന്നു.
എം കെ സ്റ്റാലിന്റെ നീക്കത്തിനെതിരെ ബിജെപി നേതാവ് കെ അണ്ണാമലൈ രംഗത്ത് വന്നിട്ടുണ്ട്. ഇപ്പോള്‍ കൊണ്ട് വന്നിരിക്കുന്ന ഈ മാറ്റം ശുദ്ധ മണ്ടത്തരം ആണെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ രൂപയുടെ ചിഹ്നമാറ്റത്തില്‍ ഔദ്യോഗിക ഉത്തരവുകളുമൊന്നും ഇറങ്ങിയിട്ടില്ല . കേന്ദ്ര സര്‍ക്കാരിന്റെ ത്രിഭാഷാ നയമുള്‍പ്പടെഎല്ലാം ഫെഡറലിസത്തെ തകര്‍ക്കുമെന്നും ഇത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ വെട്ടികുറക്കുന്ന സാഹചര്യം സൃഷ്ടിക്കുമെന്നുമാണ് തമിഴ് നാട് സര്‍ക്കാരിന്റെ വാദം.