സംസ്ഥാനത്ത് പുതിയ പോലീസ് മേധാവിയെ തെരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ പോലീസ് മേധാവിയെ തെരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ച് സര്‍ക്കാര്‍. 30 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയ ആറ് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിധിന് അഗര്‍വാള്‍, റാവഡാ ചന്ദ്രശേഖര്‍, യോഗേഷ്ഗുപ്ത, മനോജ് എബ്രഹാം, സുരേഷ് രാജ്, എം ആര് അജിത് കുമാര്‍ എന്നീ ഉദ്യോഗസ്ഥരുടെ വിശദാംശമാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിലെ ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് വിരമിക്കുന്നത് ജൂണ്‍ 30 നാണ്.
Also Read; കളമശ്ശേരി പോളിയിലെ കഞ്ചാവ് കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍
പോലീസ് ഉദ്യോഗസ്ഥരുടെ പട്ടിക സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിലേക്ക് അയക്കും. ഈ പട്ടികയില്‍ നിന്നും മൂന്ന് പേരെ കേന്ദ്ര സര്‍ക്കാര്‍ തിരഞ്ഞെടുക്കും. ഈ മൂന്ന് പേരില്‍ നിന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഡിജിപിയെ അന്തിമമായി തിരഞ്ഞെടുക്കുക. ഏപ്രില്‍ മാസം അവസാനമായിരിക്കും സര്‍ക്കാര്‍ കേന്ദ്രത്തിന് പട്ടിക കൈമാറുക.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..