പ്രായപരിധി ഇളവ് കേന്ദ്രകമ്മിറ്റിയില്‍ മാത്രം; പികെ ശ്രീമതിക്ക് സംസ്ഥാന സെക്രട്ടറിയേറ്റില്‍ പിണറായിയുടെ വിലക്ക്

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ പങ്കെടുക്കുന്നതില്‍ കേന്ദ്ര കമ്മറ്റി അംഗം പി കെ ശ്രീമതിക്ക് പിണറായി വിജയന്റെ വിലക്ക്. പ്രായപരിധി ഇളവ് ബാധകം കേന്ദ്ര കമ്മിറ്റിയില്‍ മാത്രമാണെന്നും അതുപയോഗിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ പങ്കെടുക്കാനാവില്ലെന്നുമാണ് പിണറായിയുടെ വാദം. നിങ്ങള്‍ക്ക് ഇവിടെ ആരും പ്രത്യേക ഇളവ് നല്‍കിയിട്ടില്ലെന്ന് കഴിഞ്ഞ പത്തൊമ്പതാം തീയതി നടന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ പിണറായി വിജയന്‍ പികെ ശ്രീമതിയോട് പറഞ്ഞു. ഇതോടെ കഴിഞ്ഞ ദിവസത്തെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ പികെ ശ്രീമതി പങ്കെടുത്തില്ല.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
കേന്ദ്ര കമ്മറ്റി അംഗം എന്ന നിലയില്‍ കേരളത്തിലെ നേതൃയോഗങ്ങളില്‍ സാധാരണ ആളുകള്‍ പങ്കെടുക്കാറുണ്ട്. കേന്ദ്ര കമ്മറ്റി അംഗമായി തുടരുന്നതിനുള്ള പ്രായ പരിധിയില്‍ പികെ ശ്രീമതിക്ക് ഇളവ് നല്‍കിയിരുന്നു. ആ ഇളവ് അനുസരിച്ച് സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ ശ്രീമതിക്ക് പങ്കെടുക്കാവുന്നതാണ്. എന്നാല്‍ നിങ്ങള്‍ക്ക് കേന്ദ്ര കമ്മറ്റിയിലാണ് ഇളവ് നല്‍കിയത്. ആ ഇളവ് വെച്ച് സംസ്ഥാന സെക്രട്ടറിയേറ്റില്‍ പങ്കെടുക്കേണ്ടതില്ല എന്ന നിലപാടാണ് പിണറായി വിജയന്‍ സ്വീകരിച്ചത്. കേന്ദ്രകമ്മിറ്റി അംഗമെന്നനിലയില്‍ കേരളത്തിലെ നേതൃയോഗങ്ങളില്‍ പങ്കെടുക്കാനോ സംഘടനാചുമതല ഏറ്റെടുക്കാനോ കഴിയില്ലെന്നാണ് പിണറായിയുടെ നിലപാട്. എന്നാല്‍ സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി എംഎ ബേബി, സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ എന്നിവരുമായി സംസാരിച്ചപ്പോള്‍ ഇത്തരമൊരു വിലക്ക് പറഞ്ഞില്ലല്ലോ എന്ന് പികെ ശ്രീമതി ചോദിച്ചതായാണ് വിവരം.