പാകിസ്താന് തിരിച്ചടി; വ്യോമാതിര്‍ത്തി അടച്ച് ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വിലക്ക് കല്‍പ്പിച്ച് വ്യോമാതിര്‍ത്തി അടച്ച പാകിസ്താന്റെ നീക്കത്തിന് തിരിച്ചടി നല്കി ഇന്ത്യ. പാകിസ്താന് വിമാനങ്ങളെ ഇന്ത്യയിലേക്ക് കടക്കാന്‍ അനുവദിക്കില്ലെന്നും വ്യോമാതിര്‍ത്തി അടയ്ക്കുകയാണെന്നും ഇന്ത്യ അറിയിച്ചു. അടുത്ത മാസം 23 വരെ യാത്രാ വിമാനങ്ങള്‍ക്കും സൈനിക വിമാനങ്ങള്‍ക്കുമുള്‍പ്പടെയാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. പാകിസ്താന് വഴിയെത്തുന്ന വിദേശ വിമാന സര്‍വീസുകള്‍ക്ക് തടസ്സമില്ല.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
ഏപ്രില്‍ 22-ന് പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സിന്ധു നദീജല കരാര്‍ റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ ഇന്ത്യ സ്വീകരിച്ചിരുന്നു. ഇതിനുമറുപടിയെന്നോണം പാകിസ്താന് വ്യോമപാതകള്‍ അടച്ചിരുന്നു. പാകിസ്താന് വ്യോമാതിര്‍ത്തി അടച്ച് ആറുദിവസത്തിന് ശേഷമാണ് ഇന്ത്യ വ്യോമാതിര്‍ത്തി അടയ്ക്കുന്നത്.