ഇന്ത്യയ്ക്ക് വീണ്ടും തീരുവ ചുമത്തി ട്രംപ്; ആകെ തീരുവ 50%

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് വീണ്ടും തീരുവ ചുമത്തി ട്രംപ്. 25% തീരുവയാണ് യുഎസ് ഇന്ത്യയ്ക്ക് ചുമത്തിയത്. ഇതോടെ ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്കു മേലുള്ള ആകെ തീരുവ 50% ആയി. ഏഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവുമധികം തീരുവ ഇന്ത്യയ്ക്കാണ്.
Also Read: പള്ളിപ്പുറം തിരോധാനക്കേസ്; സെബാസ്റ്റിയന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
തീരുവ പ്രഖ്യാപിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. റഷ്യയില്‍ നിന്ന് എണ്ണയും ആയുധങ്ങളും വാങ്ങുന്നതിനാണ് ഇന്ത്യയ്ക്കു പിഴ കൂടി ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയുടെ നടപടി മോസ്‌കോയെ യുക്രെയ്ന്‍ യുദ്ധത്തിന്റെ പേരില്‍ ഒറ്റപ്പെടുത്താനുള്ള രാജ്യാന്തര ശ്രമത്തിനെതിരാണെന്ന് ട്രംപ് പറഞ്ഞു.
ഇന്ത്യക്കെതിരെ 50 ശതമാനം തീരുവ ഏര്‍പ്പെടുത്തിയുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവിന് പിന്നാലെ, അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യയും തീരുവ ഉയര്‍ത്തുന്നത് ആലോചിക്കുന്നു. എന്നാല്‍ ഉടനടിയുള്ള തിരിച്ചടിക്ക് കേന്ദ്ര സര്‍ക്കാര്‍ മുതിരില്ല. സംയമനത്തോടെ ആലോചിച്ച് തീരുമാനിക്കുകയുള്ളൂ.
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ ഉടന്‍ നിര്‍ത്തില്ല. അമേരിക്കയുമായുള്ള വ്യപാര കരാറിന്റെ കാര്യത്തില്‍ കൂടുതല്‍ ഉത്പന്നങ്ങള്‍ക്ക് ഇളവു നല്‍കുന്നതടക്കം ആലോചിക്കും.