December 2, 2025
#gulf #Top Four

കുവൈത്തില്‍ വിഷമദ്യം കഴിച്ച് പത്ത് പ്രവാസികള്‍ മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ വിഷമദ്യം കഴിച്ച് പത്ത് പ്രവാസികള്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്. നിരവധി പേര്‍ ചികിത്സയിലാണ്. മരിച്ചവരുടെ പേരുവിവരങ്ങള്‍ പുറത്തുവന്നിട്ടില്ലെങ്കിലും കൂട്ടത്തില്‍ മലയാളികളും ഉണ്ടെന്നാണ് സൂചന. മദ്യത്തില്‍ നിന്ന് വിഷബാധയേറ്റെന്ന് പ്രാഥമിക പരിശോധനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

Also Read; ശബരിമല തീര്‍ത്ഥാടനത്തിന് ശ്രീലങ്കയുടെ ഔദ്യോഗിക അംഗീകാരം

ജലൂബ് ബ്ലോക്ക് ഫോറില്‍ നിന്നാണ് പ്രവാസികള്‍ മദ്യം വാങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവമെന്നാണ് വിവരം. രണ്ട് ആശുപത്രികളിലായി പതിനഞ്ചോളം പ്രവാസികളാണ് ചികിത്സയിലിരുന്നത്. ഇതില്‍ പത്ത് പേര്‍ മരിച്ചെന്നാണ് ഒരു മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.

Leave a comment

Your email address will not be published. Required fields are marked *