ഡല്‍ഹിയില്‍ 24കാരി കൂട്ടബലാത്സംഗത്തിനിരയായി

ന്യൂഡല്‍ഹി: ഡല്‍ഹി സിവില്‍ ലൈനില്‍ ഞായറാഴ്ച പാര്‍ട്ടിക്കിടെ 24കാരിയെ നാല് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. ഗുരുഗ്രാമിലെ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്ന തിലക് നഗര്‍ സ്വദേശിയായ 24കാരിയാണ് ബലാത്സംഗത്തിനിരയായത്. യുവതിയുടെ ആണ്‍സുഹൃത്തിന്റെ ക്ഷണം അനുസരിച്ചാണ് 24കാരി പാര്‍ട്ടിയില്‍ എത്തിയത്. അണ്ടര്‍ ഹില്‍ റോഡിലെ വീട്ടില്‍ വച്ചായിരുന്നു പീഡനം. പ്രതികള്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി.
Also Read: പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പ്; പരസ്പരം പോരടിച്ച് നിര്‍മാതാക്കള്‍
പാര്‍ട്ടിയില്‍ വച്ച് യുവതി മദ്യം കഴിച്ചതിന് പിന്നാലെ 24കാരി മയങ്ങി വീഴുകയും പിന്നാലെ അര്‍ധബോധാവസ്ഥയില്‍ ആണ്‍സുഹൃത്ത് അടക്കം നാല് പേര്‍ ചേര്‍ന്നാണ് യുവതിയെ ബലാത്സംഗം ചെയ്തതെന്ന് യുവതി പൊലീസിന് മൊഴി നല്‍കി.
ബലാത്സംഗ ദൃശ്യങ്ങള്‍ അക്രമികള്‍ ചിത്രീകരിച്ചതായും 24കാരി പൊലീസിന് മൊഴി നല്‍കി. പീഡന വിവരം പുറത്ത് പറഞ്ഞാല്‍ ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി. പീഡിപ്പിച്ചവരില്‍ ഒരു യുവതിയുമുണ്ടെന്നും 24കാരി പരാതിയില്‍ വിശദമാക്കി.