October 16, 2025
#kerala #Top Four

സ്വര്‍ണപ്പാളി വിഷയം, സഭയില്‍ ഇന്നും പ്രതിഷേധമുയര്‍ത്തി പ്രതിപക്ഷം, സഭാ നടപടികള്‍ നിര്‍ത്തിവെച്ചു

തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും നിയസഭയില്‍ പ്രതിപക്ഷ ബഹളം. പ്രതിപക്ഷ പ്രതിഷേധത്തെ തുര്‍ന്ന് സഭ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ചോദ്യോത്തരവേള ആരംഭിച്ച് സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ചെയറില്‍ എത്തിയ സമയത്ത് ശബരിമല സ്വര്‍ണപ്പാളി വിഷയം ഉന്നയിച്ച് പ്രതിഷേധവുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങുകയായിരുന്നു. ഇതോടെ ചോദ്യോത്തരം റദ്ദ് ചെയ്ത് സഭ അല്‍പ്പസമയത്തേക്ക് നിര്‍ത്തിവെച്ചതായി സ്പീക്കര്‍ അറിയിച്ചു.

മന്ത്രി വാക്ക് പാലിച്ചു; പലസ്തീന്‍ ഐക്യദാര്‍ഢ്യ മൂകാഭിനയം വീണ്ടും അവതരിപ്പിച്ച് വിദ്യാര്‍ഥികള്‍

തുടര്‍ച്ചയായ രണ്ടാം ദിവസമാണ് പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് സഭാ നടപടികള്‍ നിര്‍ത്തിവെയ്ക്കുന്നത്. ശബരിമല സ്വര്‍ണപ്പാളിയുമായി ബന്ധപ്പെട്ട് അടിയന്തരപ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കിയിരുന്നില്ല. അടിയന്തരപ്രമേയത്തിന് നോട്ടീസ് പോലും നല്‍കാത്ത വിഷയത്തില്‍ ബഹളം ഉണ്ടാക്കരുതെന്നും സര്‍ക്കാര്‍ ഈ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചിട്ടും പ്രതിപക്ഷം പ്രതിഷേധം അവസാനിപ്പിച്ചില്ല.

Leave a comment

Your email address will not be published. Required fields are marked *