October 29, 2025
#india #Top Four

കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാഗങ്ങളെ കണ്ടു; കാലില്‍ തൊട്ട് മാപ്പ് ചോദിച്ച് വിജയ്

ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ നേരിട്ട് കണ്ട് മാപ്പ് ചോദിച്ച് ടിവികെ അധ്യക്ഷന്‍ വിജയ്. കാലില്‍ തൊട്ട് വിജയ് മാപ്പ് ചോദിച്ചതായി മരിച്ചവരുടെ ബന്ധുക്കളായ സ്ത്രീകള്‍ പറഞ്ഞു. കരൂരില്‍ സംഭവിച്ചത് എന്തെന്ന് മനസിലായിട്ടില്ലെന്നും വിജയ് കൂടിക്കാഴ്ചയില്‍ പറഞ്ഞു. കരൂരിലെ വീട്ടിലേക്ക് എത്താത്തതിലും വിജയ് ക്ഷമ ചോദിച്ചു. കരൂരില്‍ വെച്ച് കുടുംബാംഗങ്ങളെ കാണാത്തതില്‍ വിജയ് വിശദീകരണം നല്‍കി. മൂന്ന് മണിക്കൂറില്‍ കൂടുതല്‍ പരിപാടി അനുവദിക്കില്ലെന്ന് പൊലീസ് പറഞ്ഞു.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

എല്ലാവരോടും വിശദമായി സംസാരിക്കാന്‍ വേണ്ടിയാണ് ചെന്നൈയില്‍ എത്തിച്ചതെന്ന് വിജയ് പൊലീസിന് മറുപടി നല്‍കി. ഇന്നലെ രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് 6:30 വരെ വിജയ് കരൂര്‍ കുടുംബങ്ങള്‍ക്കൊപ്പം ചിലവഴിച്ചു. ചെന്നൈയ്ക്കടുത്തുള്ള മഹാബലിപുരത്തെ ഒരു റിസോര്‍ട്ടില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്. 37 കുടുംബങ്ങളാണ് മഹാബലിപുരത്തേക്ക് എത്തിയിരുന്നത്. എല്ലാ കുടുംബങ്ങള്‍ക്കും തമിഴക വെട്രി കഴകം സാമ്പത്തിക സഹായവും കുട്ടികളുടെ വിദ്യാഭ്യാസ സഹായവും ഉറപ്പുനല്‍കി.

Leave a comment

Your email address will not be published. Required fields are marked *