November 7, 2025
#india #Top Four

മെസിയെ ഇന്ത്യയിലേക്ക് എത്തിക്കും, വേദി ഹൈദരാബാദില്‍, കേരളക്കാര്‍ക്കും കാണാന്‍ അവസരമൊരുക്കും; ശതദ്രു ദത്ത

കൊല്‍ക്കത്ത: അര്‍ജന്റീന സൂപ്പര്‍താരം ലയണല്‍ മെസി ഇന്ത്യയിലെത്തുന്നു.
4 ഇന്ത്യന്‍ നഗരങ്ങള്‍ ഉള്‍പ്പെടുന്ന ‘ഗോട്ട് ടൂര്‍ ഓഫ് ഇന്ത്യ 2025’ പരിപാടിയില്‍ അഹമ്മദാബാദിനു പകരം ഹൈദരാബാദിനെ ഉള്‍പ്പെടുത്തിയതായി സംഘാടകര്‍ അറിയിച്ചു. കേരളം ഉള്‍പ്പെടെ ദക്ഷിണേന്ത്യയിലെ ഫുട്‌ബോള്‍ ആരാധകരുടെ ആവേശം കണക്കിലെടുത്താണ് ഹൈദരാബാദിനെ സന്ദര്‍ശന പരിപാടിയില്‍ ഉള്‍പ്പെടുത്തിയതെന്ന് ഇവന്റ് പ്രമോട്ടറായ ശതദ്രു ദത്ത വ്യക്തമാക്കി.

കന്നികിരീടത്തിന് പൊരുതാന്‍ ഇന്ത്യ; എതിരാളികള്‍ ദക്ഷിണാഫ്രിക്ക

ഡിസംബര്‍ 12ന് രാത്രി മയാമിയില്‍ നിന്ന് ന്യൂഡല്‍ഹിയിലെത്തുന്ന മെസ്സി 13ന് രാവിലെ കൊല്‍ക്കത്തയിലും വൈകിട്ട് ഹൈദരാബാദിലും വിവിധ ചടങ്ങുകളില്‍ പങ്കെടുക്കും. രാജീവ് ഗാന്ധി സ്റ്റേഡിയം, ഗച്ചിബൗളി സ്റ്റേഡിയം എന്നിവയിലൊന്നില്‍ പ്രദര്‍ശന മത്സരം ഉള്‍പ്പെടെയുള്ള പരിപാടികള്‍ സംഘടിപ്പിക്കും. കൊച്ചിയിലേക്കുള്ള മെസിയുടെ വരവ് ആരാധകര്‍ക്ക് നിരാശ സമ്മാനിച്ചിരുന്നു. ഈ അവസരത്തില്‍ കേരളീയര്‍ക്കും മെസിയെ കാണാനായാണ് ഹൈദരാബാദ് വേദിയാക്കിയതെന്ന് ശതദ്രു ദത്ത വക്തമാക്കി.

Leave a comment

Your email address will not be published. Required fields are marked *