November 7, 2025
#Sports #Top Four

പുതുചരിത്രം; മൂന്നാമൂഴത്തില്‍ കിരീടം ചൂടി ഇന്ത്യന്‍ വനിതകള്‍

നവി മുംബൈ: പുതചരിത്രമഴുതി ഇന്ത്യന്‍ പെണ്‍പുലികള്‍. ഒരുപാട് കാത്തിിപ്പുകള്‍ക്ക് ശേഷം ഇന്ത്യ സ്വപ്‌നത്തിലെത്തിയിരിക്കയാണ്. ചരിത്രത്തിലാദ്യമായി ഇന്ത്യയുടെ വനിതാ ടീം ഏകദിന ലോക ചാമ്പ്യന്മാര്‍ എന്ന നേട്ടം കൈവരിച്ചിരിക്കുകയാണ്. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിനു വീഴ്ത്തിയാണ് ഹര്‍മന്‍പ്രീത് കൗറും പോരാളികളും വിജയതലേക്ക് എത്തിയത്.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സെടുത്തു. പ്രോട്ടീസ് വനിതകളുടെ പോരാട്ടം 45.3 ഓവറില്‍ 246 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഇന്ത്യ ജയവും കിരീടവും സ്വന്തമാക്കിയത്. 2005ലും 2017ലും ഫൈനലിലെത്തിയ ഇന്ത്യക്ക് രണ്ട് തവണയും കിരീടം കൈവിടേണ്ടി വന്നു. ഇത്തവണ സെമിയില്‍ കരുത്തരായ ഓസ്ട്രേലിയയെ വീഴ്ത്തി ഫൈനലിലെത്തിയ ഇന്ത്യ ദക്ഷിണാഫ്രിക്കുയെ വെല്ലുവിളി അതിജീവിച്ചാണ് ചരിത്ര നേട്ടത്തിലെത്തിയത്.

 

 

 

Leave a comment

Your email address will not be published. Required fields are marked *