മുഖ്യമന്ത്രിയെ കണ്ട് മടങ്ങുന്നതിനിടെ സുഹൃത്ത് കുഴഞ്ഞ് വീണ് മരിച്ചു; മരിച്ചത് വെള്ളിത്തിരയില്‍ തിളങ്ങിയ നായപരിശീലകന്‍
തോട്ടട: മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബസുഹൃത്ത് കുഴഞ്ഞ് വീണ് മരിച്ചു. കിഴുത്തള്ളി സാരഥിയില്‍ എന്‍.എം.രതീന്ദ്രന്‍ (80) കുഴഞ്ഞുവീണ് മരിച്ചത്. മുഖ്യമന്ത്രിയെ കണ്ട് മടങ്ങുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഉടന്‍ ഗസ്റ്റ് ഹൗസിന് സമീപത്തെ മിലിട്ടറി ആസ്പത്രിയിലും തുടര്‍ന്ന് ജില്ലാ ആസ്പത്രിയിലും എത്തിച്ചെങ്കിലും വൈകുന്നേരത്തോടെ മരിച്ചു. ഉറ്റസുഹൃത്തിനെ അവസാനമായി കാണാന്‍ ആശുപത്രിയില്‍ എത്തി.
നേരത്തേ രതീന്ദ്രന്‍ തലശ്ശേരിയിലായിരുന്നു താമസം. കിഴുത്തള്ളിയില്‍ താമസം തുടങ്ങിയശേഷം മുഖ്യമന്ത്രി കണ്ണൂരിലെത്തിയാല്‍ എപ്പോഴും പോകാറുണ്ടായിരുന്നു. ഭാര്യ: സവിത. മക്കള്‍: ഷജിന്‍ രതീന്ദ്രന്‍, ഷഫ്ന. മരുമകന്: ജോഷി. സംസ്കാരം ചൊവ്വാഴ്ച 12-ന് പയ്യാമ്പലത്ത്. രതീന്ദ്രന്‍ വെള്ളിത്തിരയില്‍ തിളങ്ങിയ ഒട്ടേറെ നായ്ക്കളെ പരിശീലിപ്പിച്ച വ്യക്തിയാണ്. 1979-ല്‍ പുറത്തിറങ്ങിയ അരവിന്ദന്റെ ‘കുമ്മാട്ടി’ എന്ന സിനിമയില്‍ ആദ്യവസാനം നിറഞ്ഞുനില്ക്കുന്ന ബോക്സര്‍ നായ രതീന്ദ്രന്റെതായിരുന്നു.





Malayalam 



































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































