November 7, 2025
#kerala #Top Four

കേരളത്തിന് എസ്എസ്‌കെ ഫണ്ട് ലഭിച്ചു; ആദ്യ ഗഡു 92.41 കോടി രൂപ, ഇനി ലഭിക്കാനുള്ളത് 17 കോടി

തിരുവനന്തപുരം: കേരളത്തിന് എസ്എസ്‌കെ ഫണ്ടിന്റെ ആദ്യ ഗഡു ലഭിച്ചു. 92.41 കോടി രൂപയാണ് കിട്ടിയ ഫണ്ട്. കേരളത്തിന് ഫണ്ട് കേന്ദ്രം ഉടന്‍ നല്‍കുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് ഫണ്ട് ലഭച്ചത്. വിദ്യാഭ്യാസ അവകാശ നിയമ പ്രകാരമുള്ള തുകയാണ് അനുവദിച്ചത്. കേരളം സമര്‍പ്പിച്ച 109 കോടിയിലാണ് ഈ തുക അനുവദിച്ചത്. നോണ്‍ റക്കറിങ് ഇനത്തില്‍ ഇനി 17 കോടിയാണ് ലഭിക്കാനുള്ളത്.

ന്യൂയോര്‍ക്കിലെ ആദ്യ മേയറാകുന്ന ഇന്ത്യന്‍ വംശജനായി സൊഹ്‌റാന്‍ മംദാനി; ട്രംപിന് വന്‍ തിരിച്ചടി

സംസ്ഥാനത്തെ സ്പെഷ്യല്‍ അധ്യാപകരുടെ നിയമനം സംബന്ധിച്ച കേസിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്ന് നിര്‍ണ്ണായക നിലപാടറിയിച്ചത്. പിഎം ശ്രീ പദ്ധതിയില്‍ നിന്ന് പിന്മാറാനുള്ള തീരുമാനം കേരളം നടപ്പാക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രധാന നിലപാടെടുത്തതെന്നതും ശ്രദ്ധേയമാണ്. കേരളത്തിനുള്ള എസ്എസകെ ഫണ്ട് കേന്ദ്രം തടഞ്ഞുവെച്ചിരിക്കുകയായിരുന്നു.

Leave a comment

Your email address will not be published. Required fields are marked *