യാത്രക്കാര്‍ക്ക് ആശ്വാസം; വിമാന ടിക്കറ്റ് ബുക്കിങില്‍ മാറ്റം വരുന്നു…ബുക്ക് ചെയ്ത് 48 മണിക്കൂറിനുള്ളില്‍ സൗജന്യമായി ടിക്കറ്റ് റദ്ദാക്കാം
ന്യൂഡല്‍ഹി: വിമാന ടിക്കറ്റ് ബുക്കിങ് മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി ജി സി എ). പുതിയ നീക്കം ഇന്ത്യന്‍ വിമാന യാത്രക്കാര്‍ക്ക് ആശ്വാസമാകും. നിയമം പ്രാബല്യത്തിലായാല്‍ ബുക്ക് ചെയ്ത് 48 മണിക്കൂറിനകം സൗജന്യമായി ടിക്കറ്റ് റദ്ദാക്കുകയോ, മാറ്റം വരുത്തുകയോ ചെയ്യാനാകും. റദ്ദാക്കിയ ടിക്കറ്റുകള്‍ക്ക് വേഗത്തില്‍ തന്നെ പണംതിരിച്ചു നല്‍കാനും നിയമത്തില്‍ വ്യവസ്ഥയണ്ടാകും. പതിയ നിയമങ്ങള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഡി ജി സി എ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്ന് അറിയിച്ചു.
പാല്‍ വില വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം; തെരഞ്ഞെടുപ്പിന് ശേഷം പ്രഖ്യാപനം
ടിക്കറ്റ് റീഫണ്ടിങുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. വിമാനക്കമ്പനിയുടെ വെബ്‌സൈറ്റ് മുഖേന നേരിട്ടല്ലാതെ ട്രാവല്‍ ഏജന്‍സി വഴിയോ ഓണ്‍ലൈനിലൂടെയോ ആയി ടിക്കറ്റ് ബുക്ക് ചെയ്തവരുടെ റീഫണ്ടിങിന്റെ പൂര്‍ണ ഉത്തരവാദിത്വം വിമാനക്കമ്പനിക്ക് തന്നെയായിരിക്കും. 21 ദിവസത്തിനുള്ളില്‍ റീഫണ്ട് നല്‍കണമെന്നാണ് പുതിയ നിയമപ്രകാരമുള്ളത്. ടിക്കറ്റ് ബുക്ക് ച് 5 ദിവസത്തിനകം പുറപ്പടേണ്ട ആഭ്യന്തര വിമാന യാത്രക്കും 15 ദിവസത്തിനുള്ളില്‍ പുറപ്പെടേണ്ട അന്താരാഷ്ട്ര വിമാനയാത്രകള്‍ക്കും പുതിയ നിയമം ബാധകമാവില്ല.
പുതിയ മാറ്റങ്ങള്‍
* ബുക്ക് ചെയ്ത് 48 മണിക്കൂറിനുള്ളില്‍ അധികപണം നല്‍കാതെ ടിക്കറ്റ് റദ്ദാക്കുകയോ തീയതി മാറ്റുകയോ ചെയ്യാം.
* ടിക്കറ്റ് റീഫണ്ടിങ് 21 പ്രവൃത്തി ദിവസത്തിനുള്ളില്‍ ലഭ്യമാകും.
* വിമാനക്കമ്പനികളുടെ വെബ്‌സൈറ്റ് വഴി നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്ത് ആദ്യ 24 മണിക്കൂറില്‍ യാത്രക്കാ രന്റെ പേര് തിരുത്താന്‍ ചാര്‍ജ് ഈടാക്കില്ല
* മെഡിക്കല്‍ എമര്‍ജന്‍സി കാരണം യാത്ര റദ്ദാക്കിയാ ല്‍ പണം തിരികെ നല്‍കുകയോ ഭാവിയില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യമോ നല്‍കാം





Malayalam 



































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































