November 7, 2025
#india #Top Four

ബിഹാറില്‍ വോട്ടെടുപ്പ് ആരംഭിച്ചു; 121 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്

പട്‌ന: ബിഹാറില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി. 1314 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 18 ജില്ലകളിലെ 121 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് പോളിങ്. ഇന്ത്യ സംഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി തേജസ്വി യാദവ് അടക്കമുള്ള സ്ഥാനാര്‍ഥികള്‍ ഇന്ന് ജനവിധി തേടുന്നുണ്ട്.

സ്വര്‍ണക്കൊള്ള; എന്‍ വാസുവിനെ അറസ്റ്റ് ചെയ്യാന്‍ എസ്ഐടി

നിതീഷ് കുമാറിന്റെ ജന്മനാട് ഉള്‍പ്പെട്ട ഹര്‍ണൗത്ത് മണ്ഡലത്തിലും ഇന്ന് വോട്ടെടുപ്പ് നടക്കുകയാണ്. നിതീഷ് കുമാര്‍ ആദ്യമായി നിയമസഭയിലേക്ക് വിജയിച്ച മണ്ഡലമാണിത്. ഇന്ത്യ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തേജസ്വി യാദവ്, ഉപമുഖ്യമന്ത്രിമാരായ വിജയ് സിന്‍ഹ, സമ്രാട്ട് ചൗധരി തുടങ്ങിയവരുടെ സീറ്റുകളാണ് ആദ്യ ഘട്ടത്തിലെ ശ്രദ്ധാകേന്ദ്രങ്ങള്‍.

Leave a comment

Your email address will not be published. Required fields are marked *