റെയില്‍വേയില്‍ 2,569 ഒഴിവുകള്‍, അപേക്ഷിക്കാനുള്ള അവസാന തീയതി നവംബര്‍ 30
റെയില്‍വേയില്‍ വന്‍ തൊഴില്‍ അവസരം. വിവിധ സോണുകളിലായി 2,569 ഒഴിവുകളിലേക്ക് റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വിജ്ഞാപനമിറക്കി. ജൂനിയര്‍ എന്‍ജിനീയര്‍ (ജെഇ), ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട് (ഡിഎംഎസ്), കെമിക്കല്‍ & മെറ്റലര്‍ജിക്കല്‍ അസിസ്റ്റന്റ് (സിഎംഎ) എന്നീ തസ്തികകളിലായാണ് നിയമനം. ഉദ്യോഗാര്‍ഥികള്‍ക്ക് rrbapply.gov.in വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. 2025 നവംബര്‍ 30 വരെയാണ് അപേക്ഷിക്കാനാവുക.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
2026 ജനുവരി 1-ന് അപേക്ഷകര്‍ക്ക് 33 വയസ്സ് കവിയരുത്. സംവരണ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ നിയമങ്ങള്‍ക്കനുസരിച്ച് പ്രായപരിധിയില്‍ ഇളവ് ലഭിക്കും. കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ (സിബിടി), തുടര്‍ന്ന് രേഖാപരിശോധന, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
തസ്തികയും യോഗ്യതയും
* ജൂനിയര്‍ എഞ്ചിനീയര്‍(ജെഇ): സിവില്‍, മെക്കാനിക്കല്‍, പ്രൊഡക്ഷന്‍, ഓട്ടോമൊബൈല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്, ഇന്‍സ്ട്രുമെന്റേഷന്‍ & കണ്‍ട്രോള്‍, ടൂള്‍സ് & മെഷീനിങ്, ടൂള്‍സ് & ഡൈ മേക്കിങ്, കമ്പ്യൂട്ടര്‍ സയന്‍സ്, അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ എന്‍ജിനിയറിങ് എന്നിവയില്‍ മൂന്നുവര്‍ഷത്തെ ഡിപ്ലോമയോ ബി.എസ്.സി ബിരുദമോ ഉണ്ടാകണം.
* ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട് (ഡിഎംഎസ്): എന്‍ജിനിയറിങ്ങില്‍ ഏതെങ്കിലും വിഷയത്തിലുള്ള ത്രിവത്സര ഡിപ്ലോമ.
* കെമിക്കല്‍ & മെറ്റലര്‍ജിക്കല്‍ അസിസ്റ്റന്റ് (സിഎംഎ): ഫിസിക്സും കെമിസ്ട്രിയും വിഷയങ്ങളായി, കുറഞ്ഞത് 45% മാര്‍ക്കോടെ ബി.എസ്.സി ബിരുദം നേടിയിരിക്കണം.
പരീക്ഷാ രീതി
* സിബിടി ഒന്നാം ഘട്ടം: 100 മാര്‍ക്കിന്റെ 100 മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങള്‍; സമയം – 90 മിനിറ്റ്.
* സിബിടി രണ്ടാം ഘട്ടം: 150 മാര്‍ക്കിന്റെ 150 മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങള്‍; സമയം – 120 മിനിറ്റ്.
* രണ്ട് ഘട്ടങ്ങളിലും ഓരോ തെറ്റായ ഉത്തരത്തിനും മൂന്നിലൊന്ന് മാര്‍ക്ക് നെഗറ്റീവ് മാര്‍ക്കായി കുറയ്ക്കും.
* തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് പ്രതിമാസം 35,400 രൂപ മുതല്‍ 1,12,400 രൂപ വരെ ശമ്പളം ലഭിക്കും.
അപേക്ഷാ ഫീസ്
SC/ST, വനിതകള്‍, ട്രാന്‍സ്‌ജെന്‍ഡര്‍, ന്യൂനപക്ഷ, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗക്കാര്‍ക്ക് അപേക്ഷാ ഫീസ് 250 രൂപയാണ് (സിബിടി ഒന്നാം ഘട്ടത്തില്‍ പങ്കെടുത്താല്‍ ബാങ്ക് ചാര്‍ജുകള്‍ കിഴിച്ച് ഈ തുക തിരികെ നല്‍കും).മറ്റെല്ലാ ഉദ്യോഗാര്‍ഥികള്‍ക്കും 500 രൂപയാണ് അപേക്ഷാ ഫീസ് (സിബിടി ഒന്നാം ഘട്ടത്തില്‍ പങ്കെടുത്താല്‍ ബാങ്ക് ചാര്‍ജുകള്‍ കിഴിച്ച് 400 രൂപ തിരികെ നല്‍കും). അപേക്ഷാ ഫീസ് ഓണ്‍ലൈനായി അടയ്ക്കണം. വിശദവിവരങ്ങള്‍ക്ക് rrbapply.gov.in.





Malayalam 

































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































