November 7, 2025
#Movie #Top Four

ഭ്രമയുഗം രാജ്യാന്തര വേദിയിലേക്ക്; ഓസ്‌കര്‍ അക്കാദമിയില്‍ പ്രദര്‍ശിപ്പിക്കും

പുരസ്‌കാര നേട്ടങ്ങല്‍ക്ക് പിന്നാലെ മമ്മൂട്ടി ചിത്രം ‘ഭ്രമയുഗം’ രാജ്യാന്തരവേദിയിലേക്ക് എത്തുന്നു..ലോസ് ആഞ്ചിലിസിലെ ഓസ്‌കര്‍ അക്കാദമി മ്യൂസിയത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കും. അക്കാമദി മ്യൂസിയത്തിന്റെ ‘വേര്‍ ഫോറസ്റ്റ് മീറ്റ്സ് ദ സീ’ വിഭാഗത്തിലായിരിക്കും ചിത്രം പ്രദര്‍ശിപ്പിക്കുക. ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ഏക ഇന്ത്യന്‍ സിനിമയാണ് ‘ഭ്രമയുഗം’. 2026 ഫെബ്രുവരി 12-നാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. ജനുവരി പത്തുമുതല്‍ ഫെബ്രുവരി 12 വരേയാണ് ‘വേര്‍ ഫോറസ്റ്റ് മീറ്റ്സ് ദ സീ’ പരമ്പര.

കെയുഡബ്ല്യൂജെ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം

നേരത്തേയും ചിത്രം രാജ്യാന്തരതലത്തില്‍ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ഇംഗ്ലണ്ടിലെ ഫണ്‍ഹാമിലെ യൂണിവേഴ്സിറ്റി ഫോര്‍ ദ ക്രിയേറ്റീവ് ആര്‍ട്സില്‍ ചിത്രത്തിന്റെ സൗണ്ട് ഡിസൈനിങ്ങിനെക്കുറിച്ച് പഠിപ്പിച്ചിരുന്നു. ലെറ്റര്‍ബോക്സിഡിന്റെ 2024-ലെ ലോകത്തെ മികച്ച ഹൊറര്‍ ചിത്രങ്ങളുടെ പട്ടികയില്‍ ചിത്രം രണ്ടാമതെത്തിയിരുന്നു.

രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രം നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈനോട്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിലാണ് നിര്‍മ്മിച്ചത്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ നാലെണ്ണമാണ് ‘ഭ്രമയുഗം’ കരസ്ഥമാക്കിയത്. മികച്ച നടനായി ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടി തിരഞ്ഞെടുക്കപ്പെട്ടു. സ്വഭാവ നടന്‍ (സിദ്ധാര്‍ഥ് ഭരതന്‍), പശ്ചാത്തലസംഗീതം (ക്രിസ്റ്റോ സേവ്യര്‍), മേക്കപ്പ് (റോണക്സ് സേവ്യര്‍) എന്നീ പുരസ്‌കാരങ്ങളാണ് ചിത്രം നേടിയത്.

 

 

Leave a comment

Your email address will not be published. Required fields are marked *