മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍ ദേവസ്വം ബോര്‍ഡ് തലപ്പത്തേക്ക്; ശനിയാഴ്ച അന്തിമ തീരുമാനം
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തേക്ക്
കവിയും മുന്‍ ചീഫ് സെക്രട്ടറിയുമായ കെ ജയകുമാര്‍ ഐഎഎസ് ചുമതലയേല്‍ക്കുമെന്ന് സൂചന. മുഖ്യമന്ത്രിയടക്കമുള്ളവരുടെ നിര്‍ദേശപ്രകാരമാണ് കെ ജയകുമാറിന്റെ പേര് നിര്‍ദ്ദേശിച്ചത്. ആഗോള അയ്യപ്പ സംഗമത്തില്‍ മാസ്റ്റര്‍പ്‌ളാന്‍ അടക്കമുള്ളവ അവതരിപ്പിച്ചത് കെ ജയകുമാറായിരുന്നു.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
അദ്ദേഹം ദീര്‍ഘകാലം ശബരിമല ഹൈ പവര്‍ കമ്മിറ്റിയുടെ ചെയര്‍മാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. രണ്ട് തവണ സ്‌പെഷ്യല്‍ കമ്മീഷണറായും ശബരിമല മാസ്റ്റര്‍ പ്ലാന്‍ കമ്മിറ്റിയുടെ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ ഐഎംജി ഡയറക്ടറാണ്. മലയാളം സര്‍വകലാശാലാ വൈസ് ചാന്‍സലറായും സേവനമനുഷ്ടിച്ചിട്ടുണ്ട്.





Malayalam 








































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































