November 8, 2025
#International #Top Four

മുഖ്യമന്ത്രി യുഎഇയില്‍; അബുദാബി കൊട്ടാരത്തില്‍ യുഎഇ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ദുബായ്: മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎഇയില്‍. ത്രിദിന സന്ദര്‍ശനത്തിനായാ് മുഖ്യമന്ത്രി യുഎഇയിലെത്തിയത്. യുഎഇ സഹിഷ്ണുതാകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. അബുദാബിയിലെ കൊട്ടാരത്തില്‍വെച്ചായിരുന്നു ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാനും മുഖ്യമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച. മുഖ്യമന്ത്രിക്ക് കൊട്ടാരത്തില്‍ ഔദ്യോഗിക സ്വീകരണവും നല്‍കി. സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍, യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍, ചീഫ് സെക്രട്ടറി ഡോ. ജയതിലക്, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി എന്നിവരും പങ്കെടുത്തു.

ഡിഎന്‍എയുടെ ഘടന കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍ ജെയിംസ് വാട്സണ്‍ അന്തരിച്ചു

പുലര്‍ച്ചെ അബുദാബിയിലെത്തിയ മുഖ്യമന്ത്രിക്ക് വിമാനത്താവളത്തിലും വലിയ സ്വീകരണം ഒരുക്കിയിരുന്നു. ഞായറാഴ്ച വൈകീട്ട് അബുദാബിയില്‍വെച്ച് മുഖ്യമന്ത്രി പ്രവാസികളെ അഭിസംബോധന ചെയ്യും. യുഎഇ സന്ദര്‍ശനത്തോടെ, മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനം പൂര്‍ത്തിയാകും. സൗദി അറേബ്യകൂടി സന്ദര്‍ശിക്കാന്‍ പദ്ധതിയുണ്ടായിരുന്നെങ്കിലും ഇതുവരെ കേന്ദ്രാനുമതി ലഭിച്ചിട്ടില്ല.

 

Leave a comment

Your email address will not be published. Required fields are marked *