November 9, 2025
#kerala #Top Four

രാഷ്ട്രത്തിന്റെ നിര്‍മാണ പ്രക്രിയയില്‍ മാധ്യമങ്ങളുടെ പങ്ക് വലുതാണെന്ന് മന്ത്രി കെ.എന്‍ ബാലഗോപാല്‍

പത്തനംതിട്ട: മാധ്യമങ്ങള്‍ രാജ്യത്തിന്റെ നിലനില്‍പ്പിന് അടി സ്ഥാനമാണെന്നും രാഷ്ട്രത്തിന്റെ നിര്‍മാണ പ്രക്രിയയില്‍ മാധ്യമങ്ങളുടെ പങ്ക്‌വലുതാണെന്നും ഓരോ മാധ്യമപ്രവര്‍ത്തകനും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. അച്ചടി, ദൃശ്യ മാധ്യമങ്ങള്‍ നി ലനിര്‍ത്തേണ്ടത് ജനാധിപത്യ സര്‍ക്കാരിന്റെ ചുമതലയാണന്നും മന്ത്രി പറഞ്ഞു. പത്തനംതിട്ട യില്‍ കേരള പത്രപ്രവര്‍ത്തക യു നിയന്‍ 61-ാം സംസ്ഥാന സമ്മേള നം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ എന്‍ ബാലഗോപാല്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരുടെ ക്ഷേമത്തിനാവ ശ്യമായ നടപടികളോട് ആശാവഹമായ സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. ഇന്‍ഷുറന്‍സ് പദ്ധതിയില്‍ സര്‍ക്കാരിന്റെ പങ്കാളിത്തം വര്‍ധിപ്പിക്കണമെന്ന ആവശ്യവും പെന്‍ഷന്‍ വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങളും പരിഗ ണിച്ചുവരികയാണ്. വേജ് ബോര്‍ഡ് നിലനില്‍ക്കണം. ദൃശ്യമാധ്യമങ്ങളെക്കൂടി ഉള്‍പ്പെടുത്തി വര്‍ക്കിങ് ജേര്‍ണലിസ്റ്റ് ആക്ട് പുനഃസ്ഥാപിക്കണമെന്നും മന്ത്രി പറഞ്ഞു.കെ.യു.ഡബ്ല്യു.ജെസംസ്ഥാന പ്രസിഡന്റ് കെ.പി റെജി അധ്യക്ഷനായി. മന്ത്രി വീണാ ജോര്‍ജ് മുഖ്യാതിഥിയായി. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തി. പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ ടി.സക്കീര്‍ ഹുസൈന്‍, കെ.ഇ.എന്‍.എഫ് സംസ്ഥാന പ്രസിഡന്റ് വി.എസ് ജോണ്‍സണ്‍, കെ.യു.ഡബ്ല്യു. ജെ ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാള്‍, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ബോബി ഏബ്രഹാം, ജില്ലാ പ്രസിഡന്റ ബിജുകുര്യന്‍, സെക്രട്ടറി ജി.വിശാഖന്‍ തുടങ്ങിയവര്‍സംസാരിച്ചു.

Leave a comment

Your email address will not be published. Required fields are marked *